Story Dated: Monday, March 16, 2015 01:05
വൈക്കം : താലൂക്ക് ആശുപത്രിയില്‍ സന്ധ്യ സമയങ്ങളില്‍ അത്യഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ ഡോക്‌ടറുടെ അലംഭാവം മൂലം വലയുന്നു.
രോഗികളുടെ ഭാഗത്തുനിന്ന് ഡോക്‌ടര്‍ക്കെതിരെ വ്യാപകപരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇയാളെ ഒ.പി സമയത്തേക്ക് ആശുപത്രി അധികാരികള്‍ മാറ്റിയിരുന്നു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവരും വിഷയത്തില്‍ ഇടപെടലുകള്‍ നടത്തിയിരുന്നു. എന്നാല്‍ പ്രശ്‌നം തണുത്തപ്പോള്‍ അധികാരികള്‍ വീണ്ടും ഡോക്‌ടറുടെ പരിശോധനാസമയം അത്യഹിത വിഭാഗത്തിലാക്കി. പനി ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ബാധിച്ചെത്തുന്ന സാധാരണക്കാരായ രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്ന് മരുന്ന് നല്‍കാതെ വിലയേറിയ മരുന്നുകള്‍ പുറത്തേക്ക് കുറിക്കുന്നു.
ഇതിനോടൊപ്പം താന്‍ നിര്‍ദ്ദേശിക്കുന്ന മെഡിക്കല്‍ സേ്‌റ്റാറുകളില്‍ നിന്നും മരുന്നുകള്‍ വാങ്ങണമെന്നും പറയുന്നു. ഇതുപോലുള്ള കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി രോഗികള്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഡോക്‌ടറുടെ പ്രവര്‍ത്തനരീതികളോട് ജീവനക്കാര്‍ക്കും എതിര്‍പ്പുണ്ട്. കരാര്‍ അടിസ്‌ഥാനത്തിലുള്ള ഡോക്‌ടറെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്നും അധികാരികള്‍ മാറണമെന്നാണ് സാധാരണക്കാരായ രോഗികളുടെ ആവശ്യം.
from kerala news edited
via IFTTT