ഭക്തിഗാനആല്‍ബം പ്രകാശനം ചെയ്തു
Posted on: 16 Mar 2015
ഡാലസ്: സീതാസ് മെലഡിസിന്റെ ബാനറില്‍ ഡാലസിലെ സാംസ്‌കാരിക പ്രവര്‍ത്തകനായ സുഗുണന്‍പിള്ളയുടെ രചനയില്‍ തലവടി കൃഷ്ണന്‍കുട്ടി സംഗീതം പകര്‍ന്ന് ഗോപിക, ശ്രീക്കുട്ടി എന്നിവരുടെ ആലാപനത്തില്‍ സീതാപുന്നശ്ശേരി സമര്‍പ്പണം ചെയ്ത പുതുപ്പറമ്പിലമ്മേ പ്രണാമം എന്ന ഭക്തിഗാന ആല്‍ബത്തിന്റെ പ്രകാശന കര്‍മ്മം തലവടി പുതുപ്പറമ്പ് ക്ഷേത്രാങ്കണത്തില്‍ വെച്ച് ഡോ.വേണുഗോപാല്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ അമേരിക്കയിലെ മാധ്യമരംഗത്തുള്ള രവിഎടത്വാ, ഗോപകുമാര്‍, ഷിബു കുമാര്‍, സുചീന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്ത അയച്ചത് : ഷാജി രാമപുരം
from kerala news edited
via IFTTT