121

Powered By Blogger

Monday, 16 March 2015

മുസ്‌ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു








മുസ്‌ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു


Posted on: 16 Mar 2015







കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സിറ്റി ഏരിയയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു. ഏരിയ പ്രസിഡന്റ് ഹംസ ഹാജി കരിങ്കപ്പാറയുടെ അധ്യക്ഷതയില്‍ കേന്ദ്ര പ്രസിഡന്റ് ശറഫുദ്ധീന്‍ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. അബ്ദുര്‍റസാഖ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര നേതാക്കളായ ബഷീര്‍ ബാത്ത, എച്ച് ഇബ്രാഹീം കുട്ടി, ഫാറൂഖ് ഹമദാനി, അജ്മല്‍ വേങ്ങര, കെ.ടി.പി അബ്ദുര്‍റഹ്മാന്‍, സയ്യിദ് ഗാലിബ് അല്‍ മശ്ഹൂര്‍ തങ്ങള്‍, മുസ്തഫ പരപ്പനങ്ങാടി പ്രസംഗിച്ചു. സി.എച്ച് സെന്റര്‍ കിറ്റ് ഉദ്ഘാടനം ഔഖാഫ് യൂണിറ്റ് പ്രസിഡന്റ് അബ്ദുനാസര്‍ തളിപ്പറമ്പില്‍ നിന്നും കിറ്റുകള്‍ സ്വീകരിച്ച് കെ.ടി.പി അബ്ദുര്‍റഹ്മാന്‍ നിര്‍വ്വഹിച്ചു. ശാഫി വളാഞ്ചേരിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ ഏരിയ സെക്രട്ടറി ടി.ടി ഷംസു സ്വാഗതവും ട്രഷറര്‍ അബൂബക്കര്‍ സിദ്ധീഖ് നന്ദിയും പറഞ്ഞു.



പി.സി.ഹരീഷ്













from kerala news edited

via IFTTT