വിപണിയുടെ തകര്‍ച്ച നേട്ടമാക്കിയത് ഫണ്ട് കമ്പനികള്‍
പ്രമുഖ സൂചികകളെല്ലാം ശരാശരി ഏഴ് ശതമാനം നഷ്ടമുണ്ടാക്കിയപ്പോഴാണ് ഫണ്ട് മാനേജര്‍മാര്‍ വിപണിയിലേയ്ക്ക് ഇരച്ചുകയറിയത്. സെന്‍സെക്‌സ് 2000 പോയന്റും നിഫ്റ്റി 600 പോയന്റുമാണ് രണ്ടാഴ്ചകൊണ്ട് താഴ്ന്നത്. തകര്‍ച്ചയുടെ വ്യാപാരദിനങ്ങളില്‍ ശരാശരി ആയിരം കോടി രൂപവീതമാണ് ഫണ്ടുകള്‍ വിപണിയിലിറക്കിയത്.
ഡിസംബര്‍ എട്ടിന് നിഫ്റ്റിയില്‍ 100 പോയന്റ് നഷ്ടമുണ്ടായപ്പോള്‍ 945 കോടിയും രണ്ടാമത്തെ കനത്തനഷ്ടമുണ്ടായ ഡിസംബര്‍ 17ന് 1,023 കോടി രൂപയും ഫണ്ട് കമ്പനികള്‍ വിപണിയിലിറക്കി(ഗ്രാഫ് കാണുക)..
വിപണി റെക്കോഡ് നേട്ടത്തിലെത്തിയ നവംബറില്‍ ഫണ്ട് കമ്പനികള്‍ ആകെ വിപണിയില്‍ നിക്ഷേപിച്ചത് 1,677 കോടി രൂപയാണ് മാത്രമാണ് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ജൂണ്‍ മുതല്‍ പ്രതിമാസം ശരാശരി 5000 കോടി രൂപയുടെ നിക്ഷേപം നടന്നിരുന്ന സ്ഥാനത്തായിരുന്നുഇത്. മികച്ച ഓഹരികള്‍ താഴ്ന്ന വിലയില്‍ വാങ്ങുകയെന്ന തന്ത്രം മുന്നില്‍കണ്ടായിരുന്നു ഫണ്ട് കമ്പനികളുടെ നീക്കം.
from kerala news edited
via IFTTT