121

Powered By Blogger

Monday, 22 December 2014

കെ.സി.എസ് വിമന്‍സ് ഫോറത്തിന് പുതിയ നേതൃത്വം








കെ.സി.എസ് വിമന്‍സ് ഫോറത്തിന് പുതിയ നേതൃത്വം


Posted on: 22 Dec 2014







ഷിക്കാഗോ: കമ്മ്യൂണിറ്റി സെന്ററില്‍ പ്രസിഡന്റ് ചിന്നു തോട്ടത്തിന്റെ അധ്യക്ഷതയില്‍ കൂടിയ കെ.സി. എസിന്റെ വിമന്‍സ് ഫോറത്തിന്റെ ജനറല്‍ ബോഡി മീറ്റിംഗില്‍ വച്ച് 2015-2016 കാലഘട്ടത്തിലേക്കുള്ള ഷിക്കാഗോ കെ.സി.എസ് വിമന്‍സ് ഫോറത്തിന്റെ പ്രസിഡന്റായി പ്രതിഭാ തച്ചേട്ടിനേയും, വൈസ് പ്രസിഡന്റായി ഷീബ മുത്തോലത്തേയും, സെക്രട്ടറിയായി ബിനു എടക്കരയേയും, ജോയിന്റ് സെക്രട്ടറിയായി ടീന കുളങ്ങരയേയും, ട്രഷററായി ബിന്‍സി പുത്തുറയിലിനേയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുവാന്‍ 20 ഏരിയാ കോര്‍ഡിനേറ്റഴ്‌സിനേയും 5 പേരടങ്ങുന്ന അഡൈ്വസറി ബോര്‍ഡിനേയും അന്നേ ദിവസം തിരഞ്ഞെടുത്തു. കെ.സി.എസ് പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം, പ്രസിഡന്റ് ചിന്നുതോട്ടത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം വിമന്‍സ് ഫോറം നടത്തിയ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു. നിയുക്ത പ്രസിഡന്റ് ജോസ് കണിയാലി, പുതിയ നേതൃത്വത്തെ അഭിനന്ദിക്കുകയും വിമന്‍സ് ഫോറത്തിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പരിപാടികള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.




വാര്‍ത്ത അയച്ചത് : ജോസ് കണിയാലി













from kerala news edited

via IFTTT