121

Powered By Blogger

Monday, 22 December 2014

കാഴ്‌ചില്ലാത്തവര്‍ക്ക്‌ സഹായ ഹസ്‌തവുമായി എം.എഫ്‌. ഗ്രൂപ്പും, റിവര്‍വാലി റോട്ടറി ക്ലബും











Story Dated: Tuesday, December 23, 2014 06:31


mangalam malayalam online newspaper

പിറവം: അഹമ്മദാബാദ്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി ഫ്രണ്ട്‌സ് ഗ്രൂപ്പും പിറവം പാമ്പാക്കുട റിവര്‍വാലി റോട്ടറി ക്ലബും സംയുക്‌തമായി കാഴ്‌ചയില്ലാത്തവര്‍ക്കും വിധവമാരായ അമ്മമാര്‍ക്കും സഹായ ഹസ്‌തവുമായി എത്തി. പിറവം എം.എസ്‌.എം. ഐ.ടി.ഐ യില്‍ നടന്ന ചടങ്ങില്‍ കാഴ്‌ചയില്ലാത്ത 8 പേര്‍ക്ക്‌ പതിനായിരം രൂപ വീതം സഹായം നല്‍കി. മലയാളി ഫ്രണ്ട്‌സ് ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഗോപാല്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജെ.എം.പി. ആശുപത്രി ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി കെ.വി. മാത്യു സഹായ വിതരണം ഉദ്‌ഘാടനം ചെയ്‌തു. പിറവം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സാബു കെ. ജേക്കബ്‌ അമ്മമാര്‍ക്ക്‌ കേക്ക്‌ വിതരണം നടത്തി.


ഐ.ടി.ഐ. ഡയറക്‌ടര്‍ ഫാ. ജോസ്‌ കുറ്റിക്കേരി, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അന്നമ്മ ഡോമി, സ്‌നേഹഭവന്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ മോഹന്‍ദാസ്‌ മുകുന്ദന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്‌ എം.ടി. പൗലോസ്‌, റോട്ടറി ഇന്റര്‍നാഷണല്‍ ഭാരവാഹികളായ ഡോ. എ.സി. പീറ്റര്‍, ഐജു തോമസ്‌, വര്‍ഗീസ്‌ തോമസ്‌, ഷാജു മണ്ടോത്തിപ്പറമ്പില്‍, കുഞ്ഞുമോള്‍ ജോസഫ്‌, ജോര്‍ജ്‌, പഞ്ചായത്ത്‌ അംഗങ്ങളായ ജമ്മര്‍ മാത്യു, പി.കെ. പ്രസാദ്‌, ജോര്‍ജ്‌ നാരേകാടന്‍, മോളി പീറ്റര്‍, സാലി വര്‍ഗീസ്‌, ബിന്ദു ബാബു, സാറാമ്മ പൗലോസ്‌, മറ്റ്‌ റോട്ടറി ഭാരവാഹികള്‍ സംബന്ധിച്ചു.


റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ വിധവമാരായ 29 പേര്‍ക്ക്‌ പ്രതിമാസം 1000 രൂപ വീതം പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയും ഇതോടൊപ്പം നടത്തി. കാഴ്‌ചയില്ലാത്ത കുട്ടികള്‍ക്ക്‌ കാഴ്‌ച ലഭിക്കാന്‍ ഓരോ ജില്ലയിലും 25 കുട്ടികളെ സൗജന്യമായി ശാസ്‌ത്രക്രിയ ചെയ്ാനുള്ള ഒയരു പദ്ധതിയും മലയാളി ഫ്രണ്ട്‌സ് ഗ്രൂപ്പ്‌ നടപ്പിലാക്കുന്നുണ്ട്‌. യോഗത്തിന്‌ ശേഷം അമ്മമാര്‍ക്ക്‌ ഭക്ഷണ വിതരണവും നടത്തി.










from kerala news edited

via IFTTT