Story Dated: Tuesday, December 23, 2014 10:19
ഗ്ലാസ്‌ഗോ: ഇംഗ്ലണ്ടിലെ സ്‌കോട്ട്‌ലാന്‍ഡിലുണ്ടായ വാഹനാപകടത്തില്‍ ആറു പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട ലോറി കാല്‍നടയാത്രക്കാരുടെ മേല്‍ പാഞ്ഞുകയറിയാണ് അപകടം. സെന്‍ട്രല്‍ ഗ്ലാസ്‌ഗോയിലെ ജോര്‍ജ് ചത്വരത്തിനു സമീപമുള്ള ക്വീന്‍ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന മില്ലേനിയം ഹോട്ടലിലേക്ക് ലോറി ഇടിഞ്ഞുകയറുകയായിരുന്നു. തിങ്കളാഴ്ച പ്രദേശിക സമയം 2.30 ഓടെയായിരുന്നു അപകടം. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി സ്‌കോട്ട്‌ലാന്‍ഡ് പോലീസ് അറിയിച്ചു.
from kerala news edited
via IFTTT