121

Powered By Blogger

Monday, 22 December 2014

അനിയന്‍ ജോര്‍ജ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക്; പൃഥ്വിരാജ് നായകന്‍







അറ്റ്‌ലാന്റ : ധര്‍മ്മിക് ഫിലിംസിന്റെ ബാനറില്‍ ധാത്രി ചെയര്‍മാന്‍ ഡോ. എസ്. സജികുമാര്‍ നിര്‍മ്മിക്കുന്ന 'ഇവിടെ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അറ്റലാന്റയില്‍ തുടങ്ങി. പൃഥ്വിരാജ്, ഭാവന എന്നിവരെ നായികാ-നായകന്മാരാക്കി ശ്യാമപ്രസാദ് അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ അമേരിക്കന്‍ സംഘടനാ പ്രമുഖനും ബിസിനസുകാരനുമായ അനിയന്‍ ജോര്‍ജാണ്.

അക്കരകാഴ്ചകള്‍, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ച അജയന്‍ വേണുഗോപാലന്‍ ആണ് ക്രൈം ആസ്പദമാക്കി പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന ഈ ബിഗ് ബജറ്റ് സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്.


സാധാരണ സിനിമയായ ഷൂട്ടിംഗ് ചടങ്ങുകള്‍ ഒരു പൂജയോടെ ആരംഭിക്കുമ്പോള്‍ 'ഇവിടെ' എന്ന സിനിമ തികച്ചും വ്യത്യസ്തമായ രീതിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൃഥ്വിരാജ്, നിവിന്‍ പോളി, ഭാവന എന്നിവരുടെ ആക്ഷന്‍ വര്‍ക്ക്‌ഷോപ്പോടെയാണ് കഴിഞ്ഞ ഒക്‌ടോബറില്‍ കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ലോഞ്ചിംഗ് സെറിമണി നടത്തിയത്.


അജു വര്‍ഗീസ്, വൈ.ജി. മഹേന്ദ്ര എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന്റെ ഭൂരിഭാഗം അഭിനേതാക്കളും, അണിയറ പ്രവര്‍ത്തകരും അമേരിയില്‍ നിന്നാണെന്നും അടുത്ത മാര്‍ച്ചില്‍ തീയേറ്ററില്‍ എത്തിക്കാനാണ് പ്ലാന്‍ ചെയ്യുന്നതെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. സിനിമാ നിര്‍മ്മാണ രംഗത്തെ തന്റെ ആദ്യ കാല്‍വെയ്പായ ഈ ചിത്രത്തിനുശേഷം കൂടുതല്‍ പ്രൊജക്ടുകളില്‍ നിക്ഷേപം നടത്താന്‍ പദ്ധതിയുണ്ടെന്നും അനിയന്‍ ജോര്‍ജ് പറഞ്ഞു.











from kerala news edited

via IFTTT