Story Dated: Monday, December 22, 2014 01:31
ന്യൂഡല്‍ഹി: രാജ്യത്തെ ഹിന്ദുക്കളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്ന് വിഎച്ച്‌പി. ആയിരം വര്‍ഷത്തേക്ക് ഇന്ത്യയിലെ ഹിന്ദുക്കളെ സംരക്ഷിക്കാന്‍ ബാദ്ധ്യസ്‌ഥരാണ് തങ്ങളെന്നും ഭാരതത്തില്‍ ഹിന്ദുക്കളുടെ എണ്ണം 82 ല്‍ നിന്നും 100 ശതമാനം എന്ന നിലയിലേക്ക് ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയയാണ് വിവാദ പ്രസ്‌താവന നടത്തിയത്.
ഭോപ്പാലില്‍ സംഘടിപ്പിക്കപ്പെട്ട വിഎച്ച്‌പിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തില്‍ സംസാരിക്കവേയാണ് വിഎച്ച്‌പി നേതാവ് പറഞ്ഞത്. ക്രൈസ്‌തവികതയിലേക്കും ഇസ്‌ളാമികതയിലേക്കും വശീകരണത്തിലൂടെയും നിര്‍ബ്ബന്ധിച്ചും മതപരിവര്‍ത്തനം നടത്തുന്നത് ഹിന്ദുക്കള്‍ക്ക് സുരക്ഷിതത്വമില്ലായ്‌മ അനുഭവം സൃഷ്‌ടിക്കുമെന്നും പറഞ്ഞു. ഇപ്പോള്‍ മുതല്‍ ഹിന്ദുക്കളെ 1000 വര്‍ഷത്തേക്ക് സംരക്ഷിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നെന്നും ഹിന്ദുക്കളുടെ മണ്ണും പെണ്ണും സംരക്ഷിക്കപ്പെടേണ്ടതിനാല്‍ ഹിന്ദു സമൂഹം 82 ല്‍ നിന്നും 42 ശതമാനമായി കുറയരുതെന്നും നിര്‍ബന്ധമുള്ളതായി പറഞ്ഞു.
ഹജ്‌ജ് തീര്‍ത്ഥാടനത്തിന് 22,000 രൂപ ലഭിക്കും. എന്നാല്‍ സബ്‌സീഡിയുമായി മഹാകാലിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിന്റെ മൂല്യം എന്തായിരിക്കുമെന്ന് തൊഗാഡിയ ചോദിക്കുന്നു. ഒരു ഹിന്ദു മതംമാറ്റം ചെയ്യപ്പെട്ടാലും ഒരു പശു കശാപ്പിന് വിധേയമാകുമ്പോഴും രാജ്യത്തെ മുഴുവന്‍ ഹിന്ദുക്കളുമാണ് അവമതിക്കപ്പെടുന്നത്. ഹിന്ദുവിനെതിരേ രാജ്യത്ത് നടന്ന ഏറ്റവും വലിയ ഗൂഡാലോചനയാണ് ലവ് ജിഹാദ്. സയീദ് സവിതയെ വിവാഹം കഴിക്കുമ്പോള്‍ സവിത സല്‍മയാകും. ഇങ്ങിനെ 100 വിവാഹങ്ങളില്‍ ഹിന്ദുക്കള്‍ ഏര്‍പ്പെടുമ്പോള്‍ 20 സാവിത്രിമാര്‍ സല്‍മകളായി മാറും. എന്നാല്‍ ഏതെങ്കിലും സല്‍മാന്‍മാര്‍ റാം ആകാറുണ്ടോയെന്ന് തൊഗാഡിയ ചോദിച്ചു.
ലോകത്തുടനീളം വരുന്ന ജനസംഖ്യയില്‍ 16 ശതമാനം മാത്രമാണ് ഹിന്ദുക്കള്‍. അഫ്‌ഗാനിസ്‌ഥാന്‍, പാകിസ്‌താന്‍, മലേഷ്യ, ശ്രീലങ്ക, ബംഗ്‌ളാദേശ് എന്നിവ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരികയാണെന്നും തൊഗാഡിയ പറഞ്ഞു. കഴിഞ്ഞ ദിവസം ഘര്‍ വാപസിയുമായി മൂന്നോട്ട് പോകുമെന്ന ആര്‍എസ്‌എസ് നേതാവ് മോഹന്‍ ഭഗവത് നടത്തിയ വിവാദ പ്രസംഗത്തിന് പിന്നാലെയാണ് തൊഗാഡിയയും രംഗത്ത് വന്നിട്ടുള്ളത്.
from kerala news edited
via IFTTT