121

Powered By Blogger

Monday, 22 December 2014

കെ.എസ്‌.ആര്‍.ടി.സി ബസ്‌ ബൈക്കുകളിലിടിച്ച്‌ മധ്യവയസ്‌ക്കന്‍ മരിച്ചു











Story Dated: Monday, December 22, 2014 09:52


mangalam malayalam online newspaper

ചങ്ങരംകുളം(മലപ്പുറം): സംസ്‌ഥാനപാത ചങ്ങരംകുളം വളയംകുളത്ത്‌ നിയന്ത്രണം വിട്ട കെ.എസ്‌.ആര്‍.ടി.സി ബസ്‌ ബൈക്കുകളിലിടിച്ചു മധ്യവയസ്‌ക്കന്‍ മരിച്ചു. ചിയ്ായനൂര്‍ വെളുത്തേടത്ത്‌ പറമ്പില്‍ ഉമ്മര്‍ (67) ആണ്‌ മരിച്ചത്‌. അപകടത്തില്‍ പരുക്കേറ്റ ഉമ്മറിന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന ഭാര്യ ഫാത്തിമ (55), മറ്റൊരു ബൈക്കിലെ യാത്രക്കാരായ ചിയ്യാനൂര്‍ ഞാറക്കുന്ന്‌ പള്ളത്ത്‌ ചേമ്പിലക്കടവില്‍ അഫ്‌സല്‍(27), ഭാര്യ ഷക്കീല(19), ഇവരുടെ കൈക്കുഞ്ഞ്‌ എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നോടെയായിരുന്നു അപകടം. വളയംകുളം ഓഡിറ്റോറിയത്തില്‍ നടക്കുന്ന കല്യാണത്തില്‍ പങ്കെടുക്കാന്‍ ബൈക്കില്‍ വരികയായിരുന്നു ഇവര്‍. റോഡ്‌ മുറിച്ചു കടക്കാന്‍ കാത്തു നില്‍ക്കുകയായിരുന്ന ഇരുബൈക്കുകളിലും നിയന്ത്രണം വിട്ട കെ.എസ്‌.ആര്‍.ടി.സി ബസിടിക്കുകയായിരുന്നു. ഉമ്മറിന്റെ മക്കള്‍: ഫൈസല്‍, ഫാസില്‍, ഫൗസിയ, ഫെബ്‌ന. മരുമക്കള്‍: സൈഫുദ്ദീന്‍(റാസല്‍ഖൈമ), റിസ്‌്വാന. ഖബറടക്കം ഇന്നു രാവിലെ എട്ടിന്‌ പള്ളിക്കര ജുമാമസ്‌ജിദ്‌ ഖബര്‍സ്‌ഥാനില്‍ നടക്കും.










from kerala news edited

via IFTTT