Story Dated: Tuesday, December 23, 2014 11:38
ന്യൂഡല്‍ഹി: തണുപ്പിന്റെ കാര്യത്തില്‍ ലണ്ടന്‍ നഗരമോ ഹില്‍ സ്‌റ്റേഷനായ ഷിംലയൊ ഒന്നുമല്ലെന്ന് തെളിയിച്ച് ഡല്‍ഹി നഗരം. മഞ്ഞ് കനത്തതോടെ ഡല്‍ഹിയില്‍ തിങ്കളാഴ്ചത്തെ താപനില 4.2 ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നു. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇത്.
ഡല്‍ഹിയിലെ ഏറ്റവും കൂടിയ താപനില 15.8 ഡിഗ്രി സെല്‍ഷ്യസാണ്. ഒമ്പതു മുതല്‍ 16 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് മസ്സൂറിയിലെ താപനില. ഡല്‍ഹി 4.2 ഡിഗ്രിയില്‍ വിറക്കുമ്പോള്‍ 6.2 ഡിഗ്രിയാണ് ഷിംലയിലെ ശരാശരി താപനില. ലണ്ടന്‍ നഗരത്തിലെ താപനിലയാകട്ടെ ശരാശരി 10 ഡിഗ്രി സെല്‍ഷ്യസാണ്.
ഒന്‍പതാം ദിവസമാണ് തലസ്ഥാനം തണുപ്പില്‍ വിറക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഡല്‍ഹി മഞ്ഞില്‍ മൂടിയ അവസ്ഥയിലാണ്. നട്ടുച്ചയ്ക്കും ഇതേഅവസ്ഥ ഇതുതന്നെ. സ്‌കൂള്‍ കുട്ടികളും ഉദ്യോഗസ്ഥര്‍ക്കു കാഠിന്യമേറിയ ദിനങ്ങളാണ് കടന്നു പോകുന്നത്. വരും ദിവസങ്ങളില്‍ സ്ഥിതി മെച്ചപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.
മൂടല്‍മഞ്ഞ് ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിന്‍, വിമാന സര്‍വീസുകളെയും ബാധിച്ചു. ഇതിനകം 242 വിമാന സര്‍വീസുകളാണ് നിലച്ചത്. നൂറോളം ട്രെയിന്‍ സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്. ചില സര്‍വീസുകള്‍ വൈകി. 40 ഓളം സര്‍വീസുകള്‍ പുനഃക്രമീകരിച്ചു.
from kerala news edited
via IFTTT