Story Dated: Monday, December 22, 2014 01:24
കൊച്ചി : സോളാര്‍ തട്ടിപ്പുകേസില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്റെ സാക്ഷിവിസ്‌താരം ജനുവരി 12 ന് ആരംഭിക്കും. തട്ടിപ്പിനെ കുറിച്ച് പരാതിപ്പെട്ട എട്ടുപേരെയാണ് ആദ്യഘട്ടത്തില്‍ വിസ്‌തരിക്കുന്നത്. തുടര്‍ന്ന് തട്ടിപ്പിനെ കുറിച്ച് നിയമസഭയ്‌ക്കുള്ളില്‍ ആരോപണങ്ങള്‍ ഉന്നയിച്ച എംഎല്‍എമാരെയും വിസ്‌തരിക്കും.
സജാദ്, മജീദ്, അശോക് കുമാര്‍, ബാബുരാജന്‍, റാസിക് അലി, ഡോ. മാത്യു തോമസ്, ശ്രീധരന്‍നായര്‍, ടി.സി. മാത്യു എന്നിവരാണ് പരാതിക്കാര്‍. ഇവരെ 12,13,14 എന്നീ തീയതികളിലായി വിസ്‌തരിക്കും. തുടര്‍ന്ന് എംഎല്‍എമാരായ വി.എസ്. അച്യുതാനന്ദന്‍, പി.സി. ജോര്‍ജ്, കോടിയേരി ബാലകൃഷ്‌ണന്‍, ടി.എം. തോമസ് ഐസക്, രാജു ഏബ്രഹാം, മാത്യു ടി. തോമസ്, സി. ദിവാകരന്‍, പി. ശ്രീരാമകൃഷ്‌ണന്‍, കെ. ദാസന്‍, വി. ചെന്താമരാക്ഷന്‍, എ.എ. അസീസ്, എ.കെ. ശശീന്ദ്രന്‍, വി.എസ്. സുനില്‍കുമാര്‍, സി.കെ. നാണു, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരെ 22, 23, 24, 26 തീയതികളില്‍ വിസ്‌തരിക്കും.
ഇതിനിടെ, സോളാര്‍ തട്ടിപ്പിനെക്കുറിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പത്രങ്ങളുടെ എഡിറ്റര്‍മാരെക്കൂടി വിസ്‌തരിക്കണമെന്ന ആവശ്യവുമായി കേസില്‍ കക്ഷിയായ ലോയേഴ്‌സ് യൂണിയന്‍ രംഗത്തെത്തി. എന്നാല്‍, ഇതിന്റെ ആവശ്യം എന്താണെന്നതിനുള്ള വിശദീകരണം നല്‍കാന്‍ ലോയേഴ്‌സ് യൂണിയന് കഴിഞ്ഞിട്ടില്ല.
from kerala news edited
via IFTTT