അറേബ്യന്‍ ട്രാവല്‍ മാഗസിന്‍ അംഗീകാരം ഐ.ടി.എല്‍ വേള്‍ഡിന്
Posted on: 22 Dec 2014
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വിപുലമായ മുന്‍നിര ട്രാവല്‍ ഏജന്‍സികളുടെ പട്ടികയില്‍ ഐ.ടി.എല്‍.വേള്‍ഡ്. പ്രമുഖ പ്രസിദ്ധീകരണമായ അറേബ്യന്‍ ട്രാവല്‍ ന്യൂസ് മാഗസിന്‍ വിലയിരുത്തി തയ്യാറാക്കിയ പട്ടികയില്‍ അഞ്ചാംസ്ഥാനമാണ് ഐ.ടി.എല്‍ വേള്‍ഡിനുള്ളത്. മാഗസിന്റെ തിരഞ്ഞെടുത്ത പ്രമുഖ ഏജന്‍സികളുടെ പട്ടികയില്‍ നാല് വര്‍ഷമായി ഐ.ടി.എല്‍.വേള്‍ഡ് ഉള്‍പ്പെടുത്തുന്നുണ്ട്. മുന്‍ വര്‍ഷത്തെ പട്ടികയില്‍ കുതിച്ചു ചാട്ടം നടത്തിയാണ് ഇത്തവണ ഐ.ടി.എല്‍ വേള്‍ഡ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ സ്ഥാനം പിടിച്ചത്. ഇറാം ഗ്രൂപ്പിന് കീഴിലുള്ള ട്രാവല്‍-ടൂറിസം ഡിവിഷനാണ് ഐ.ടി.എല്‍.വേള്‍ഡ്.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും മുന്‍നിര ട്രാവല്‍ ഏജന്‍സികളില്‍ ഒന്ന് എന്ന അറേബ്യന്‍ ട്രാവല്‍സ് ന്യൂസ് മാഗസിന്റെ ഈ അംഗീകാരം കമ്പനിക്ക് ഏറെ ഖ്യാതി പകരുന്നതും ബന്ധപ്പെട്ട എല്ലാവര്‍ക്കും അഭിമാനകരവുമാണെന്ന് ഐ.ടി.എല്‍.വേള്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.സിദ്ദീഖ് അഹ്മദ് അഭിപ്രായപ്പെട്ടു.
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT