ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'ലയേഴ്‌സ് ഡൈസ്' ഓസ്‌കറില്‍ നിന്ന് പുറത്തായി. വിദേശഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായിരുന്നു ലയേഴ്‌സ് ഡൈസ്.
തന്റെ ചിത്രം അന്തിമ പട്ടികയില്‍ ഇടംപിടിക്കാതെ പുറത്തായ കാര്യം സ്ഥിരീകരികരിച്ച് ഗീതു തന്റെ ഒഫീഷ്യല്‍ പേജില്‍ പോസ്റ്റിട്ടിട്ടുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും തന്നെ പിന്തുണച്ചവര്‍ക്കും നന്ദി പറഞ്ഞ ഗീതു തന്റെ യാത്ര ആരംഭിച്ചിട്ടേ ഉള്ളൂ എന്നും വ്യക്തമാക്കുന്നു.
ഗീതുവിന്റെ ആദ്യ ഫീച്ചര്‍ ഫിലിം ആണ് ലയേഴ്‌സ് ഡൈസ്. ഇന്ത്യ-ചൈന അതിര്‍ത്തിയിലുള്ള ഗ്രാമത്തില്‍ നിന്ന് ഒരു സ്ത്രീ തന്റെ കൊച്ചുമകളുമായി ഭര്‍ത്താവിനെ അന്വേഷിച്ച് നടത്തുന്ന യാത്രയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
ഗീതാഞ്ജലി ഥാപ്പയും നവാസുദ്ദീന്‍ സിദ്ധിഖിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രകടനത്തിന് ഗീതാഞ്ജലിയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചിരുന്നു.
from kerala news edited
via IFTTT