Story Dated: Tuesday, December 23, 2014 10:47
വത്തിക്കാന്‍: വത്തിക്കാനിലെ കത്തോലിക്കാ സഭയുടെ ഭരണസംവിധാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സീസ് മാര്‍പാപ്പ. സഭയിലെ ചിലര്‍ക്ക് അധികാര ഭ്രമമാണെന്നും ആത്മീയ അള്‍ഷിമേഴ്‌സ് (മറവിരോഗം) ബാധിച്ചിട്ടുണ്ടെന്നും പോപ്പ് വിമര്‍ശിച്ചു. ചിലരൊക്കെ കിംവദന്തികളുടെ ഭീകരതയിലാണെന്നും പോപ്പ് പറഞ്ഞു. ക്രിസ്മസിനു മുന്‍പ് കര്‍ദ്ദിനാള്‍മാരുടെ സംഘത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് പോപ്പ് സഭാ നേതൃത്വത്തെ വിമര്‍ശിച്ചത്.
റോമന്‍ കത്തോലിക്ക സഭയുടെ ഭരണഗോപുരമായ കൂരിയയെ 15 ഇനം രോഗങ്ങളാണ് ബാധിച്ചിരിക്കുന്നത്. പുതുവര്‍ഷത്തിനു മുന്‍പ് അവ ഭേദപ്പെടുത്തേണ്ടതുണ്ട്. എല്ലാവര്‍ക്കും സ്വന്തം പ്രതിച്ഛായയാണ് വിഷയം. കൂരിയയില്‍ പരിവര്‍ത്തനം അനിവാര്യമാണ്. ഇതിനായി അവര്‍ സ്വന്തം സഹപ്രവര്‍ത്തകരുടെയും സഹോദരന്മാരുടെയും കീര്‍ത്തി ചവിട്ടിമെതിക്കുന്നു. ട്യൂണ്‍ തെറ്റിച്ച് പ്രവര്‍ത്തിക്കുന്ന ഓര്‍ക്കെസ്ട്ര പോലെയാണ് സഭാ സംവിധാനത്തിന്റെ പോക്ക്. സഹകരണവും ഒത്തൊരുമയും സംഘത്തിന് നഷ്ടമായെന്നും പോപ്പ് കുറ്റപ്പെടുത്തി. പൂര്‍ണ്ണ നിശബ്ദതയോടെയാണ് കൂരിയ സംഘം പോപ്പിന്റെ വിമര്‍ശനത്തെ കേട്ടിരുന്നത്.
from kerala news edited
via IFTTT