121

Powered By Blogger

Monday, 22 December 2014

റാഫിള്‍ നറുക്കെടുപ്പ് ഡിസംബര്‍ 28-ന് ഞായറാഴ്ച








റാഫിള്‍ നറുക്കെടുപ്പ് ഡിസംബര്‍ 28-ന് ഞായറാഴ്ച


Posted on: 23 Dec 2014



ഷിക്കാഗോ: ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടത്തിവന്നിരുന്ന ധനസമാഹരണ സംരംഭമായ റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് 2014 ഡിസംബര്‍ 28 ഞായറാഴ്ച വി: കുര്‍ബ്ബാനയ്ക്കുശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് പള്ളിയില്‍ വച്ച് നടക്കും. റാഫിള്‍ നറുക്കെടുപ്പില്‍ നോര്‍ത്ത് ലെയ്്ക് സിറ്റി ഭാരവാഹികള്‍ മേല്‍നോട്ടം വഹിക്കുന്നതും നറുക്കെടുപ്പിനുള്ള ടിക്കറ്റുകള്‍ ഷിക്കാഗോയിലെ പ്രമുഖ ടാക്‌സ് കണ്‍സള്‍ട്ടന്റായ കുര്യന്‍ തോട്ടിച്ചിറയില്‍ ഓഡിറ്റ് ചെയ്യുന്നതുമാണ്.

ഈ സംരഭത്തില്‍ അകമഴിഞ്ഞ് സഹായിച്ച എല്ലാ സുമനസ്സുകളേയും ദൈവസന്നിധിയില്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നുവെന്നു വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പ അറിയിച്ചു. പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ദൈവഹിതമായാല്‍ 2015 മാര്‍ച്ച് മാസം ആരംഭിക്കുന്നതാണ്. എല്ലാവരുടേയും സഹകരണവും പ്രാര്‍ത്ഥനയും ഉണ്ടാവണമെന്നും നറുക്കെടുപ്പില്‍ എല്ലാവരും ഭാഗഭാക്കണമെന്നും വികാരി അച്ചന്‍ അഭ്യര്‍ത്ഥിച്ചു.


റാഫിളിന്റെ ഒന്നാം സമ്മാനം 2014 മേഴ്‌സിഡസ് സി-300 കാറാണ്. കൂടാതെ 5 പ്രോത്‌സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.





വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT