Story Dated: Tuesday, December 23, 2014 12:12
ദുബായ്: ദുബായിയില്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരനെ പോലീസ് പിടികൂടി. ഒരു പാകിസ്‌താന്‍ സ്വദേശിക്ക് ഒപ്പമാണ് ഇയാളെ പോലീസ് അറസ്‌റ്റു ചെയ്‌തത്.
പോലീസ് വേഷത്തില്‍ എത്തിയ ഇവര്‍ ഒരു വ്യക്‌തിയെ പറ്റിച്ച് പണം അപഹരിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. അയാള്‍ നിരവധി കേസുകളില്‍ പോലീസ് തിരയുന്ന പ്രതിയാണെന്നും, പണം നല്‍കിയാല്‍ കേസില്‍ നിന്ന് രക്ഷപെടുത്താമെന്നും തെറ്റിധരിപ്പിച്ച് പണം അപഹരിക്കുവാനായിരുന്നു ശ്രമം. പോലീസില്‍ വിവരമറിയിച്ച ശേഷം പണം നല്‍കാമെന്ന പേരില്‍ പ്രതികളെ വിളിച്ചു വരുത്തി കുടുക്കുകയായിരുന്നു. പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.
from kerala news edited
via IFTTT