121

Powered By Blogger

Monday, 22 December 2014

അല്ലാഹു അക്‌ബര്‍ വിളിച്ച്‌ ആള്‍കൂട്ടത്തിലേക്ക്‌ കാര്‍ ഇടിച്ചു കയറ്റി









Story Dated: Monday, December 22, 2014 03:31



mangalam malayalam online newspaper

പാരീസ്‌: അല്ലാഹു അക്‌ബര്‍ എന്ന്‌ വിളിച്ച്‌ കൊണ്ട്‌ കിഴക്കന്‍ ഫ്രാന്‍സിലെ ഡിജോണ്‍ നഗരത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ കാര്‍ ഇടിച്ചു കയറ്റി. സംഭവത്തില്‍ പ്രതിയെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. 11 പേര്‍ക്ക്‌ പരിക്കേറ്റതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്‌. പാലസ്‌തീനിലെ കുട്ടികള്‍ക്ക്‌ വേണ്ടിയാണ്‌ ഇതു ചെയ്യുന്നതെന്ന്‌ പ്രതി ഇടക്ക്‌ ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.


വളരെക്കാലമായി മനോരോഗാശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രതി 1990 മുതല്‍ നിരവധി കേസുകളില്‍ പ്രതിയായിരുന്നുവെന്നും പോലീസ്‌ പറഞ്ഞു. പരിക്കേറ്റവര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി മാനുവല്‍ വാല്‍സ്‌ ട്വീറ്റു ചെയ്‌തു. ഇതിനു മുന്‍പ്‌ ഫ്രാന്‍സില്‍ അല്ലാഹു അക്‌ബര്‍ എന്നുറക്കെ പറഞ്ഞു പോലീസിനെ ആക്രമിച്ച ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.










from kerala news edited

via IFTTT