Story Dated: Monday, December 22, 2014 12:35
കല്ലറ : കോണ്‍ഗ്രസുകാര്‍ സ്വയം കുടി നിര്‍ത്തിയാല്‍ പിന്നെ സംസ്‌ഥാനത്ത് മദ്യനിരോധനത്തിന്റെ ആവശ്യം ഉണ്ടാകില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി. ഗാന്ധിജിയുടെ ആദര്‍ശങ്ങളെ ഉയര്‍ത്തിക്കാട്ടി സംസ്‌ഥാനത്ത് മദ്യനിരോധനം പ്രാബല്യത്തില്‍ വരണമെന്ന് മുറവിളി കൂട്ടുകയാണ് കോണ്‍ഗ്രസുകാര്‍. എന്നാല്‍, അവര്‍ സ്വയം മദ്യപാനം ഉപേക്ഷിച്ചാല്‍ മദ്യനിരോധനം വേണ്ടിവരില്ല. വെഞ്ഞാറമ്മൂട്ടില്‍ സിപിഎം ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച രാഷ്‌ട്രീയ വിശദീകരണ യോഗം ഉദ്‌ഘാടനം ചെയ്യവേയാണ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ എം.എം മണി ആഞ്ഞടിച്ചത്.
കോണ്‍ഗ്രസുകാരെ സൂക്ഷിച്ച് ഒന്നുനോക്കിയാല്‍ വധശ്രമത്തിന് കേസെടുക്കുന്ന സ്‌ഥിതിയാണ് കേരളത്തില്‍ നിലവിലുള്ളത്. ഇത്തരത്തില്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കിയിട്ടുണ്ടെന്നും എം.എം മണി ആരോപിച്ചു.
കെ.എം മാണി കോഴ വാങ്ങിയതിനെക്കുറിച്ച് പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നത് കേട്ടാല്‍ കാശുവാങ്ങിയത് സിപിഎമ്മുകാരാണെന്ന് തോന്നുമെന്നും കേരളത്തിലെ കണ്ണായ സ്‌ഥലങ്ങള്‍ കാണുമ്പോള്‍ ലീഗുകാരുടെ വായില്‍ വെള്ളമൂറുമെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു.
from kerala news edited
via IFTTT