Story Dated: Monday, December 22, 2014 01:57
തിരുവനന്തപുരം: മണല്‍ വില്‍പ്പനയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിഡ്‌കോ എം.ഡി സജി ബഷീര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെരിരെ വിജിലന്‍സ് കേസെടുത്തു. നിയമം തെറ്റിച്ച് മണല്‍ കടത്തിയതുവഴി 5.5 കോടിയുടെ നഷ്‌ടം സര്‍ക്കാരിന് വരുത്തിയതാണ് വിജിലന്‍സ് എഫ്‌ഐആര്‍.
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരിക്കെ കഴക്കൂട്ടം മേനംകുളത്ത് ടെലികമ്മ്യൂണിക്കേഷന്‍ സിറ്റി സ്‌ഥാപിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതിനായി സ്‌ഥലത്തെ മണല്‍ മാറ്റാന്‍ ഡല്‍ഹി ആസ്‌ഥാനമായ ഒരു കമ്പനിയ്‌ക്ക് കരാര്‍ നല്‍കി. ഇതിന്റെ മറവിലായിരുന്നു സിഡ്‌കോയുടെ ക്രമക്കേട്.
75,000 ക്യുബിക് മീറ്റര്‍ മണല്‍ കടത്തിയതിലൂടെ 11.37 കോടി രൂപയായിരുന്നു സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ആകെ ഏഴുകോടി രൂപയാണ് ലഭിച്ചതെന്ന നിലപാടിലായിരുന്നു സിഡ്‌കോ. ഇത് തെറ്റാണെന്ന് അന്വേഷണത്തില്‍ തെളിയുകയും തുടര്‍ന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയുമായിരുന്നു.
from kerala news edited
via IFTTT