121

Powered By Blogger

Monday, 22 December 2014

പ്രധാനാധ്യാകന്റെ ആത്മഹത്യ; പോലീസ്‌ ഒത്തുകളിക്കുന്നു: കെ.സുരേന്ദ്രന്‍











Story Dated: Tuesday, December 23, 2014 02:42


കണ്ണൂര്‍: തളിപ്പറമ്പ്‌ ടാഗോര്‍ വിദ്യാനികേതനിലെ പ്രധാനാധ്യാപകന്‍ ആത്മഹത്യ ചെയ്‌ത കേസില്‍ സര്‍ക്കാരും പോലീസും ഒത്തുകളിക്കുകയാണെന്ന്‌ ബി.ജെ.പി. സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. അധ്യാപകന്‍ ആത്മഹത്യ ചെയ്‌ത് 8 ദിവസം കഴിഞ്ഞിട്ടും കേസെടുക്കാന്‍ പോലും പോലീസ്‌ തയ്യാറായിട്ടില്ല. തളിപ്പറമ്പ്‌ എം.എല്‍.എ. ജെയിംസ്‌ മാത്യും കെ.എസ്‌.ടി.എ. നേതാവുമാണ്‌ തന്‍െ്‌റ മരണത്തിന്‌ ഉത്തരവാദികളെന്ന്‌ അധ്യാപകന്‍ ആത്മഹത്യാ കുറിപ്പില്‍ വ്യകള്‌തമാകളകയിട്ടുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട്‌ അനേ്വഷിക്കാന്‍ പോലീസ്‌ തയ്യാറായിട്ടില്ല. ആത്മഹത്യാ കുറിപ്പിന്‍െണ്‍്‌റ അടിസ്‌ഥാനത്തില്‍ തന്നെ തന്നെ എം.എല്‍.എക്കെതിരെ കേസെടുക്കാമെങ്കിലും അതിന്‌ പോലീസ്‌ തയ്യാറാകുന്നില്ലെന്ന്‌ സുരേന്ദ്രന്‍ പറഞ്ഞു.

പി.കെ.ശ്രീമതി എം.പി. ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ അധ്യാപകന്റെ വീട്‌ സന്ദര്‍ശിച്ചിട്ടും സ്‌ഥലം എംഎല്‍എയായ ജെയിംസ്‌ മാത്യു വീട്‌ സന്ദര്‍ശിക്കാതെ മാറിനില്‍ക്കുന്നത്‌ സംശായാസ്‌പദമാണ്‌. എല്ലാ കാര്യങ്ങളിലും പ്രതികരിക്കുന്ന കോണ്‍ഗ്രസ്സ്‌ നേതാവ്‌ കെ.സുധാകരനും ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ആഭ്യന്തര മന്ത്രി സ്വന്തം പാര്‍ട്ടിക്കാരനായിട്ടും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്‌.പി. ഓഫീസ്‌ മാര്‍ച്ച്‌ നടത്തുന്നത്‌ എന്തിനാണെന്ന്‌ പാര്‍ട്ടി നേതൃത്വം വ്യക്‌തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.










from kerala news edited

via IFTTT