Story Dated: Monday, December 22, 2014 12:55
കൊച്ചി : സംസ്‌ഥാനത്തെ മദ്യനയത്തില്‍ വരുത്തിയ മാറ്റം സര്‍ക്കാരിന്റെ പ്രതിഛായയെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ.എം മാണി. മദ്യനയത്തിലെ മാറ്റത്തെ കുറിച്ചുള്ള കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹത്തിനുള്ള മറുപടി മുഖ്യമന്ത്രി കൊടുത്തിട്ടുണ്ടെന്നും മാണി പ്രതികരിച്ചു. എറണാകുളം ഗസ്‌റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മദ്യനയത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ പ്രത്യേക യോഗം വിളിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അത് അവരുടെ ആഭ്യന്തര കാര്യമാണെന്നാണ് മാണി പ്രതികരിച്ചത്.
ജനതാത്‌പര്യത്തിന് മുകളില്‍ മദ്യലോബിയുടെ താത്‌പര്യം സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചുവെന്നായിരുന്നു മദ്യനയത്തിലെ സര്‍ക്കാര്‍ മാറ്റത്തെ കുറിച്ചുള്ള വി.എം സുധീരന്റെ പ്രതികരണം. സര്‍ക്കാരിന്റെ വ്യതിചലനം ജനങ്ങളെ ഞെട്ടിച്ചു. ആരുടെയോ തിരക്കഥ അനുസരിച്ചാണ് രണ്ട് സെക്രട്ടറിമാര്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഈ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അംഗീകരിച്ച നടപടി അതിശയകരമാണെന്നും വി.എം സുധീരന്‍ പറഞ്ഞിരുന്നു.
from kerala news edited
via IFTTT