Story Dated: Tuesday, December 23, 2014 10:59
കുട്ടനാട്: കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പുളിങ്കുന്ന് പഞ്ചായത്ത് 15-ാം വാര്‍ഡ് മങ്കൊമ്പ് സുനില്‍ സദനത്തില്‍ ടി.ആര്‍ ബാബുവാ (58)ണ് മരിച്ചത്. ഹൗസ്‌ബോട്ട് ഡ്രൈവറായ ഇയാള്‍ ഞായറാഴ്‌ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴി മങ്കൊമ്പ് ജംഗ്‌ഷനിലുണ്ടായ അപകടത്തില്‍ തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 11-ഓടെ മരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: പങ്കജവല്ലി. മക്കള്‍: സുനില്‍, സുനിത, സുമിത. മരുമക്കള്‍: സുനിത, മഹേഷ്.
from kerala news edited
via IFTTT