121

Powered By Blogger

Monday, 22 December 2014

കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ത്ത സംഭവം: ഒന്നാം പ്രതി ലതീഷ്‌ കീഴടങ്ങി









Story Dated: Monday, December 22, 2014 02:28



  1. p krishnapillai



mangalam malayalam online newspaper

തൃശ്ശൂര്‍ : കണ്ണാര്‍ക്കാട്ടെ പി. കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ത്ത കേസില്‍ ഒന്നാം പ്രതി ലതീഷ്‌ ചന്ദ്രന്‍ കീഴടങ്ങി. തൃശ്ശൂര്‍ ക്രൈം ബ്രാഞ്ച്‌ എസ്‌.പി ആര്‍.കെ ജയരാജന്‌ മുന്‍പാകെ ഉച്ചയോടെയായിരുന്നു കീഴടങ്ങല്‍. അഭിഭാഷകനൊപ്പമാണ്‌ ലതീഷ്‌ കീഴടങ്ങാനെത്തിയത്‌. പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണ്‍ സ്‌റ്റാഫ്‌ അംഗമാണ്‌ ഇയാള്‍.


താന്‍ നിരപരാധിയാണെന്നും ഉന്നതര്‍ക്കുവേണ്ടിയാണ്‌ ഈകേസില്‍ ഉള്‍പ്പെട്ടതെന്നും കീഴടങ്ങാനെത്തിയ ലതീഷ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. തനിക്ക്‌ ഭാര്യയും മക്കളുമുണ്ട്‌. ഉന്നത ഗൂഡാലോചനയുടെ ഫലമായാണ്‌ താന്‍ കേസില്‍ പെട്ടതെന്നും ലതീഷ്‌ പറഞ്ഞു. ഇയാളെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും.


അതേസമയം, കേസിലെ മറ്റ്‌ നാല്‌ പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന്‌ ശ്രമിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഇവര്‍ കീഴടങ്ങിയേക്കില്ല.


ഒക്‌ടോബര്‍ 31-നാണ്‌ മുഹമ്മയ്‌ക്ക് സമീപം കണ്ണാര്‍ക്കാട്ടെ കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ത്തത്‌. സിപിഎം വിഭാഗീയതയെ തുടര്‍ന്നാണ്‌ സ്‌മാരകം തകര്‍ത്തതെന്നും അഞ്ച്‌ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്‌ ഇതിന്‌ പിന്നിലെന്നും അനേ്വഷണം നടത്തിയ ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു.










from kerala news edited

via IFTTT