121

Powered By Blogger

Monday 22 December 2014

പൈപ്പ്‌ പൊട്ടി ജലം പാഴാകുന്നു: ഉയര്‍ന്നപ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടാക്കനി











Story Dated: Monday, December 22, 2014 01:48


പാമ്പാക്കുട: നാടു നീളെയുള്ള ജല അഥോറിറ്റിയുടെ പൈപ്പ്‌ പൊട്ടി നഷ്‌ടമാകുന്നത്‌ ലക്ഷക്കണക്കിന്‌ ലിറ്റര്‍ കുടി വെള്ളം. പൈപ്പ്‌ പൊട്ടി വെള്ളം പാഴാകുന്നത്‌ നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ജല അഥോറിറ്റി ഉദ്യോഗസ്‌ഥര്‍ക്ക്‌ അനക്കമില്ല. പാമ്പാക്കുട പഞ്ചായത്തില്‍ നാല്‍പ്പതിലേറെ ഇടങ്ങളിലാണ്‌ പ്രധാന പൈപ്പുലൈനുകള്‍ പൊട്ടി കിടക്കുന്നത്‌. ഇതുമൂലം ഉയര്‍ന്നപ്രദേശങ്ങളില്‍ ജലം കിട്ടാക്കനിയായിരിക്കുകയാണ്‌. പാമ്പാക്കുട മാര്‍ത്തോമന്‍ പള്ളിക്കു സമീപം ഒരാള്‍ പൊക്കത്തിലാണ്‌ പൈപ്പ്‌ പൊട്ടി ജലധാര രൂപപ്പെട്ടിരിക്കുന്നത്‌. ഫോണ്‍ മുഖേന പരാതിപ്പെടുന്നവരോട്‌ ശല്ല്യപ്പെടുത്തരുതെന്ന മറുപടിയാണ്‌ അധികൃതര്‍ നല്‍കുന്നത്‌.


അഞ്ചല്‍പ്പെട്ടി കൈനി റോഡില്‍ രണ്ട്‌ സ്‌ഥലങ്ങളില്‍ പൈപ്പ്‌ പൊട്ടിയിട്ട്‌ 3 മാസം തികയുന്നു. തിരുമാറാടി പഞ്ചായത്തില്‍ ഇരുപതോളം സ്‌ഥലങ്ങളിലും പൈപ്പ്‌ തകര്‍ന്നിട്ടുണ്ട്‌. ഇലഞ്ഞി, പിറവം, രാമമംഗലം, മണീട്‌ പഞ്ചായത്തുകളിലെ സ്‌ഥിതിയും വിഭിന്നമല്ല. കരാറുകാരുടെ പണിമുടക്കാണ്‌ തകരാര്‍ പരിഹരിക്കാന്‍ തടസമെന്ന ന്യായമാണ്‌ അധികൃതര്‍ നിരത്തുന്നത്‌. തിരുമാറാടി, പാമ്പാക്കുട പഞ്ചായത്തുകളില്‍ കഴിഞ്ഞ ഒരാഴ്‌ചയായി കുടിവെള്ള വിതരണം മുടങ്ങിയിരുന്നു. അധികൃതരുടെ അനാസ്‌ഥയില്‍ ലക്ഷക്കണക്കിന്‌ ലിറ്റര്‍ കുടിവെള്ളം പാഴാകുമ്പേള്‍ ഉയര്‍ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്‌.










from kerala news edited

via IFTTT