Story Dated: Tuesday, December 23, 2014 02:42
ശ്രീകണ്‌ഠപുരം: ആറാം ക്ലാസുകാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയക്കര യു.പി സ്‌കൂളിലെ ഒന്നാം തരം വിദ്യാര്‍ഥി ധനകൃഷ്‌ണനെയാണ്(കണ്ണന്‍- ആറ്) അയല്‍പക്കത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ എട്ട് മുതല്‍ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് ആള്‍ താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചുറ്റുമതില്‍ കെട്ടിയിട്ടുള്ള കിണറ്റില്‍ കുട്ടി എങ്ങിനെ വീണുവെന്നത് ദുരൂഹതയുണര്‍ത്തുകയാണ്. പത്തു കോല്‍ ആഴമുള്ള കിണറ്റില്‍ കമിഴ്‌ന്നാണ് മൃതദേഹം കിടന്നിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടിയുടെ അമ്മ കാപ്പാടന്‍ ലളിതയ്‌ക്കും മുത്തശ്ശിയ്‌ക്കും ഒപ്പമാണ് ധനകൃഷ്‌ണ കഴിഞ്ഞിരുന്നത്. മൃതദേഹം ശ്രീകണ്‌ഠപുരം എസ്. ഐ ഉണ്ണികൃഷ്‌ണന്‍ ഇന്‍ക്വസ്‌റ്റ് നടത്തി പോസ്‌റ്റ്മോര്‍ട്ടത്തിനയച്ചു.
from kerala news edited
via IFTTT