121

Powered By Blogger

Monday, 22 December 2014

ഝാര്‍ഖണ്ഡ് ബി.ജെ.പിക്ക്; ജമ്മു കശ്മീരിലും മുന്നില്‍









Story Dated: Tuesday, December 23, 2014 09:50



mangalam malayalam online newspaper

റാഞ്ചി/ ശ്രീനഗര്‍: ഝാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ പരമ്പരാഗത ഭരണകോട്ടകളില്‍ വിള്ളല്‍. ഝാര്‍ഖണ്ഡില്‍ ആകെയുള്ള 81 സീറ്റുകളില്‍ ലീഡ് അറിവായ 74 എണ്ണത്തില്‍ 53 ഇടത്ത് ബി.ജെ.പി ലീഡ് ചെയ്യുന്നു. ബി.ജെ.പി ഒറ്റയ്ക്ക് ഭരണം പിടിക്കുമെന്ന് ഇതോടെ ബോധ്യമായി. ഭരണകക്ഷിയായ ജെ.എം.എം 11 ഇടത്തും ജെ.വി.എം നാലിടത്തും കോണ്‍ഗ്രസ് നാലിടത്തും സ്വതന്ത്രര്‍ രണ്ടു സീറ്റിലും ലീഡ് ചെയ്യുന്നു.


മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 34 സീറ്റുകളാണ് ബി.ജെ.പി കൂടുതല്‍ പിടിച്ചിരിക്കുന്നത്. എന്നാല്‍ ജെ.എം.എമ്മിനും ജെ.വി.എമ്മിനും ഏഴും വീതം സീറ്റുകളും കോണ്‍ഗ്രസിന്റെ പത്തു സീറ്റുകളും കൈവിട്ടുപോയി.


ജമ്മു കശ്മീരില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത നിലയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ആകെയുള്ള 87 സീറ്റുകളില്‍ 78 എണ്ണത്തില്‍ ലീഡ് വ്യക്തമാകുമ്പോള്‍ ബി.ജെ.പി 30 സീറ്റുകളുമായി മുന്നിട്ടുനില്‍ക്കുന്നു. പി.ഡി.പി 29 ഇടത്ത് ലീഡ് ചെയ്യുന്നു. അധികാരത്തിലിരുന്ന നാഷണല്‍ കോണ്‍ഫറന്‍സ് 11 സീറ്റിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് ജമ്മുവില്‍ കാണുന്നത്. കോണ്‍ഗ്രസ് മൂന്നിടത്തും മറ്റുള്ളവര്‍ അഞ്ചു സീറ്റിലും ലീഡ് ചെയ്യുന്നു.


കഴിഞ്ഞ തവണ 11 സീറ്റുകള്‍ ലഭിച്ചിടത്താണ് ബി.ജെ.പി ഇത്തവണ 30 സീറ്റിലേക്ക് ഉയര്‍ന്നത്. എന്നാല്‍ ബി.ജെ.പി മുന്നോട്ടുവച്ച മിഷന്‍ 44 പ്ലസ് എന്ന ലക്ഷ്യം കാണാന്‍ കഴിഞ്ഞതുമില്ല.


മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സോനാവാര്‍ മണ്ഡലത്തില്‍ പി.ഡി.പി സ്ഥാനാര്‍ഥി മുഹമ്മദ് അഷ്‌റഫ് മീറിനോട് 18000 വോട്ടുകള്‍ക്ക് പിന്നിലാണ്. എന്നാല്‍ ബീര്‍വ മണ്ഡലത്തില്‍ അദ്ദേഹം മുന്നിട്ടു നില്‍ക്കുകയാണ്.










from kerala news edited

via IFTTT