121

Powered By Blogger

Monday, 22 December 2014

കാസര്‍ഗോഡ് യുവാവ് കുത്തേറ്റു മരിച്ചു; താലൂക്കില്‍ എസ്.ഡി.പി.ഐ ഹര്‍ത്താല്‍









Story Dated: Tuesday, December 23, 2014 11:09



കാസര്‍ഗോഡ്: കാസര്‍ഗോഡ് നഗരത്തില്‍ അജ്ഞാത സംഘത്തിന്റെ കുത്തേറ്റു യുവാവ് മരിച്ച സംഭവത്തില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. എസ്.ഡി.പി.ഐയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തളങ്കര കുന്നിലിലെ സൈനുല്‍ ആബീദ് (26) ആണ് ഇന്നലെ രാത്രി കുത്തേറ്റു മരിച്ചത്.


എം.ജി റോജില്‍ ചക്കര ബസാറിനു സമീപം ഇന്നലൈ രാത്രിയാണ് അജ്ഞാത സംഘം സൈനുലിനെ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടന്‍തന്നെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അക്രമികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കയതായി ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് അറിയിച്ചു.










from kerala news edited

via IFTTT