മലയാള ഭാഷയുടെ വികാസ സാധ്യതകളും പരിണാമവും- വിചാരവേദി ചര്‍ച്ച നടത്തി
Posted on: 23 Dec 2014
ന്യൂയോര്‍ക്ക്: കേരള കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് നടന്ന വിചാരവേദിയുടെ ഈ മാസത്തെ (ഡിസംബര്‍ 14) സാഹിത്യ സദസ്സില്‍ ഡോ. ഏ. കെ. ബി. പിള്ള മലയാളഭാഷയുടെ വികാസ സാധ്യതകളും സമഗ്രഭാഷാശാസ്ത്ര പരിണാമവും എന്ന വിഷയത്തെ കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. വാസുദേവ് പുളിക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാംസി കൊടുമണ്‍ സ്വാഗതപ്രസംഗം ചെയ്തു. മന്ത്രിയായി, ജസ്റ്റീസായി, രാഷ്ടീയാന്തരീക്ഷത്തിലും നിയമ വ്യവസ്ഥയിലും മാറ്റങ്ങള്‍ വരുത്തിയ വി. ആര്‍. കൃഷ്ണയ്യരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് സമ്മേളനം ആരംഭിച്ചത്.
തമിഴും സംസ്‌കൃതവുമായി മലയാള ഭാഷ ബന്ധവും ഭാഷയുടെ ഉല്‍പത്തി ചരിത്രവും മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഭാഷയുടെ വികാസത്തിന് പ്രചോദനമായതും ഹെര്‍മ്മന്‍ ഗുണ്ഡര്‍ട്ട് ഒരു ഡിക്ഷനറി സമ്മാനിച്ച് ഭാഷക്ക് നേട്ടങ്ങളുണ്ടാക്കിയതും മറ്റുഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് കടന്നു വന്ന പദങ്ങള്‍ ഭാഷയെ പരിപോഷിപ്പിച്ചതും സാംസി കൊടുമണ്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. ബ്രിട്ടീഷുകാര്‍ അവരുടെ ആധിപത്യം സ്ഥാപിക്കാന്‍ വേണ്ടി പ്രചരിപ്പിച്ച ഇംഗ്ലീഷ് മലയാളഭാഷയുടെ വികാസത്തിന് സഹായകമായിട്ടുണ്ടെങ്കിലും, ഇംഗ്ലീഷ് നമ്മുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നത് മലയാളഭാഷയുടെ വികാസത്തെ ബാധിക്കുന്നതും, സാഹിത്യത്തിലൂടെ ഭാഷ വികാസിച്ചിട്ടുള്ളതും വാസുദേവ് പുളിക്കല്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.
വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT