121

Powered By Blogger

Monday, 22 December 2014

മാതൃകയായി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍








മാതൃകയായി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍


Posted on: 22 Dec 2014







ലിവര്‍പൂള്‍: ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്‍ (ലിമ) മറ്റുള്ള അസോസിയേഷനുകള്‍ക്കു മാതൃകയായി. യു.കെ. യിലെ ക്യാന്‍സര്‍ റിസേര്‍ച്ച് സെന്ററിനു സംഭാവന നല്‍കി. ഈ കാലഘട്ടത്തില്‍ മാനവശേഷിയെ കാര്‍ന്നു തിന്നുന്ന അസുഖമായ ക്യാന്‍സറിന്റെ റിസേര്‍ച്ചിനായി ലിവര്‍പൂള്‍ റോയല്‍ ഹോസ്പിറ്റലില്‍ ആരംഭിക്കുന്ന പുതിയ ക്യാന്‍സര്‍ യൂണിറ്റിനായാണ് ലിമയുടെ സംഭാവന കൈമാറിയത്. ലിമയ്ക്കുവേണ്ടി പ്രസിഡന്റ് ഷാജു ഉതുപ്പ്, സെക്രട്ടറി ദിനൂപ് ജോര്‍ജ്, ട്രഷറര്‍, സെബാസ്റ്റ്യന്‍ ജോസഫ്, കമ്മിറ്റിയംഗം സെബാസ്റ്റ്യന്‍ ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്ന് ലിമയുടെ ഡൊണേഷന്‍ ചെക്ക് ചാരിറ്റി കോര്‍ഡിനേറ്റര്‍ ജാക്കി മാര്‍ട്ടിനു കൈമാറി.




വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍












from kerala news edited

via IFTTT