121

Powered By Blogger

Monday, 22 December 2014

ഗോഡ്‌സെക്ക്‌ ഹിന്ദു മഹാസഭയുടെ ക്ഷേത്രം









Story Dated: Tuesday, December 23, 2014 09:40



mangalam malayalam online newspaper

ലക്‌നൗ: മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെക്കും ക്ഷേത്രം നിര്‍മ്മിക്കുന്നു. ഭാരതീയ ഹിന്ദു മഹാസഭ എന്ന സംഘടനയാണ്‌ ക്ഷേത്രനിര്‍മ്മാണത്തിനു പിന്നില്‍.


സിതാപൂരില്‍ പണികഴിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ആരാധനാലയത്തിന്റെ നിര്‍മ്മാണം ഗാന്ധിയുടെ രക്‌തസാക്ഷിത്വ ദിനമായ ജനുവരി 30ന്‌ ആരംഭിക്കും. ഇതിനു വേണ്ടി സിദ്ദൗളിലെ പര വില്ലേജില്‍ സ്‌ഥലം വാങ്ങിക്കഴിഞ്ഞുവെന്നും ഭാരതീയ ഹിന്ദു മഹാസഭ അറിയിച്ചു.


ഇതിനായി പുനെയില്‍ സൂക്ഷിച്ചിരിക്കുന്ന ഗോഡ്‌സെയുടെ ചിതാഭസ്‌മം സിതാപൂരിലേക്ക്‌ കൊണ്ടുപോകും. കലാഷ്‌ യാത്ര എന്നു പേരിട്ടിരിക്കുന്ന റാലിയുടെ അകമ്പടിയോടെയാണ്‌ ചിതാഭസ്‌മം കൊണ്ടു പോവുകയെന്ന്‌ ഹിന്ദു മഹാസഭയുടെ പ്രതിനിധിയായ ശരത്‌ ഗുപ്‌ത അറിയിച്ചു. ഇപ്പോള്‍ ഗോഡ്‌സെയുടെ അനന്തരവളുടെ പക്കലാണ്‌ ചിതാഭസ്‌മം സൂക്ഷിച്ചിരിക്കുന്നത്‌.


കോണ്‍ഗ്രസിനെപ്പോലെ തന്നെ ബി ജെപിയും ഹിന്ദു അജന്‍ഡകളില്‍ കാര്യമായ താത്‌പര്യം കാണിക്കുന്നില്ല എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്‌. സവര്‍ക്കര്‍ ക്ഷേത്രമുയരുന്ന സ്‌ഥലത്തു തന്നെ ഭാരത്‌ മാത ക്ഷേത്രവും നിര്‍മ്മിക്കുന്നുണ്ട്‌. ഇതിനു പുറമെ വിനായക്‌ ദാമോദര്‍ സവര്‍കര്‍ എന്ന മുന്‍ ഹിന്ദു മഹാസഭ പ്രസിഡന്റിന്റെ പ്രതിമകള്‍ സ്‌ഥാപിക്കാനുളള ശ്രമവും നടക്കുന്നുണ്ട്‌. 'ഘര്‍ വാപസി'യുടെ ഉപജ്‌ഞാതാവാണ്‌ സവര്‍ക്കര്‍.










from kerala news edited

via IFTTT