Story Dated: Tuesday, December 23, 2014 07:57
കൊല്ലം: കാഞ്ഞാവെളി എ.കെ.ജി കലാകേന്ദ്രത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ 26 മുതല്‍ ജനുവരി മൂന്നുവരെ കാഞ്ഞാവെളിയില്‍ നടക്കും. രജതജൂബിലി സമ്മേളനം 26നു വൈകിട്ട് 5.30നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്യും. എം.ജി. ധനപാലന്‍ പുരസ്‌കാരം വി.എസ്. അച്യുതാനന്ദനു ചടങ്ങില്‍ സമ്മാനിക്കും. 10,001 രൂപയും പ്രശസ്‌തിപത്രവുമാണ് അവാര്‍ഡ്. പ്രഫ. വസന്തകുമാര്‍ സാംബശിവന്‍, ഫാ. ഫെര്‍ഡിനാന്‍ഡ് പീറ്റര്‍, പി.ജെ. ഉണ്ണികൃഷ്‌ണന്‍, ഐമാള്‍ എം.ഡി അബ്‌ദുല്‍റഹിം എന്നിവരെ ചടങ്ങില്‍ ആദരിക്കും.
ജനുവരി രണ്ടിനു വൈകിട്ട് അഞ്ചിനു ചേരുന്ന കുടുംബസംഗമം മേയര്‍ ഹണി ബഞ്ചമിനും വനിതാസമ്മേളനം ജെ. മേഴ്‌സിക്കുട്ടിയമ്മയും ഉദ്‌ഘാടനം ചെയ്യും. വനിതാവേദി പ്രസിഡന്റ് ഗ്ലോറി അധ്യക്ഷത വഹിക്കും. മൂന്നിനു വൈകിട്ട് 6.30നു സമാപനസമ്മേളനവും അവാര്‍ഡ് നൈറ്റും കെ.എന്‍. ബാലഗോപാല്‍ എം.പി ഉദ്‌ഘാടനം ചെയ്യും. ഭരത് മുരളിയുടെ പേരിലുള്ള അവാര്‍ഡ് നെടുമുടി വേണുവിന് ഡോ. ബി.എ. രാജാകൃഷ്‌ണന്‍ സമ്മാനിക്കും.
ഏഴിനു കടപ്പാക്കട നെസ്‌റ്റ ്‌ക്രിയേറ്റീവ് ഗ്രൂപ്പ് ഓര്‍ക്കസ്‌ട്രയുടെ പ്രണയഗാനങ്ങളുടെ ആവിഷ്‌കാരവും സംഗീതനിശയും ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ കലാകേന്ദ്രം പ്രസിഡന്റ് കെ.കെ. രാജേന്ദ്രന്‍, സെക്രട്ടറി ബൈജു ജോസഫ്, തണല്‍ ചെയര്‍മാന്‍ ബാബുദാസ്, ട്രഷറര്‍ സെബാസ്‌റ്റ്യന്‍, വൈസ് പ്രസിഡന്റ് കെ. സജീവ്‌കുമാര്‍, ജയദേവന്‍, സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT