121

Powered By Blogger

Monday, 22 December 2014

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ്: പ്രതി ലതീഷിനെ റിമാന്‍ഡ് ചെയ്തു









Story Dated: Tuesday, December 23, 2014 11:00



mangalam malayalam online newspaper

ആലപ്പുഴ: ആലപ്പുഴയിലെ കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ ഒന്നാം പ്രതി ലതീഷ് പി. ചന്ദ്രനെ കോടതി റിമാന്‍ഡ് ചെയ്തു. ജനുവരി അഞ്ചു വരെയാണ് റിമാന്‍ഡ് ചെയ്തത്. ലതീഷ് ഇന്ന് ജാമ്യാപേക്ഷ നല്‍കും. ഇന്നലെ ക്രൈംബ്രാഞ്ച് സംഘത്തിനു മുമ്പാകെ കീഴടങ്ങിയ ലതീഷിനെ ഏഴു മണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. ക്രൈം​ബ്രാഞ്ച് ഇന്ന് ആലപ്പുഴ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം, കേസിലെ രണ്ടാം പ്രതി സാബു കീഴടങ്ങാന്‍ കൂടുതല്‍ സമയം തേടിയിട്ടുണ്ട്.


കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 31നാണ് മുഹമ്മ കണ്ണാര്‍ക്കാട്ടെ കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സി.പി.എം വിഭാഗീയതയാണ് കേസിനു പിന്നിലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അഞ്ചു പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.










from kerala news edited

via IFTTT