121

Powered By Blogger

Monday, 22 December 2014

കേരളത്തില്‍ ഉണ്ടായത്‌ മാവോയിസ്‌റ്റ് ആക്രമണമല്ലെന്ന്‌ ചെന്നിത്തല









Story Dated: Monday, December 22, 2014 03:19



mangalam malayalam online newspaper

തിരുവനന്തപുരം : കേരളത്തില്‍ ഉണ്ടായത്‌ മാവോയിസ്‌റ്റ് ആക്രമണമല്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. ജനശ്രദ്ധ കിട്ടാന്‍ വേണ്ടി മാവോയിസ്‌റ്റുകളുടെ പേരില്‍ സാമൂഹ്യവിരുദ്ധര്‍ കാട്ടിക്കൂട്ടുന്ന ആക്രമണങ്ങളാണ്‌ പാലക്കാടും വയനാട്ടിലും ഉണ്ടായത്‌.


അതേസമയം, വയനാട്ടിലും പാലക്കാടും ഉണ്ടായത്‌ മാവോയിസ്‌റ്റ് ആക്രമണമാണെന്ന്‌ ഇന്റലിജന്‍സ്‌ സ്‌ഥിരീകരിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ആഭ്യന്തരമന്ത്രി തന്നെ ഇക്കാര്യം തള്ളി രംഗത്തെത്തിയത്‌.


ബോധപൂര്‍വ്വം നടത്തിവരുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ചെറുക്കേണ്ടതുണ്ട്‌. സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന അക്രമങ്ങളെ ചെറുക്കാന്‍ സര്‍ക്കാരിനൊപ്പം ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും ചെന്നിത്തല പറഞ്ഞു.










from kerala news edited

via IFTTT