ഫാക്ട്് പ്രതിസന്ധി: കേന്ദ്രമന്ത്രിമാരുമായി ഇന്ന് ചര്‍ച്ച
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരും വകുപ്പുസെക്രട്ടറിമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും തിങ്കളാഴ്ച കേരള എം.പി.മാരുമായി ചര്‍ച്ച നടത്തും. ഫാക്ട് നേരിടുന്ന പ്രതിസന്ധി, ഗെയില്‍ വാതകക്കുഴല്‍ സ്ഥാപിക്കല്‍ എന്നിവയെക്കുറിച്ചാണ് ചര്‍ച്ചകള്‍.
വൈകിട്ട് മൂന്നിന് കേന്ദ്ര രാസവളം മന്ത്രി അനന്ത് കുമാറിന്റെ പാര്‍ലമെന്റിലെ ഓഫീസിലാണ് ചര്‍ച്ച. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. പി. രാജീവ് എം.പി. അനന്ത് കുമാര്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കേന്ദ്ര രാസവളം വകുപ്പിലെയും പെട്രോളിയം വകുപ്പിലെയും സെക്രട്ടറിമാര്‍, ഫാക്ടിന്റെയും ഗെയിലിന്റെയും സി.എം.ഡി.മാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.
from kerala news edited
via IFTTT