121

Powered By Blogger

Monday, 22 December 2014

മലയാളിക്ക് രക്ഷകരില്ലെന്ന് മോഹന്‍ലാല്‍











കോഴിക്കോട്: എങ്ങും മാലിന്യവും വിഷവും പടരുന്ന നമ്മുടെ ആവശ്യത്തേക്കുറിച്ച് ചോദിക്കാനും പറയാനും ആരുമില്ലെന്ന് നടന്‍ മോഹന്‍ലാല്‍. അധികാരത്തിലിരിക്കുന്നവര്‍ക്ക് മദ്യം, സോളാര്‍, കോഴ തുടങ്ങിയ വിഷയങ്ങളുണ്ട്. അവരെ ഇതിനൊന്നും പ്രതീക്ഷിക്കേണ്ടെന്നും മോഹന്‍ലാല്‍ തന്റെ ബ്ലോഗിലെഴുതി.

അന്റാര്‍ട്ടിക്ക യാത്രയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ സാഹചര്യങ്ങളെ വിലയിരുത്തുന്ന പുതിയ ബ്ലോഗ്‌പോസ്റ്റിലാണ് മോഹന്‍ലാലിന്റെ ഈ വിമര്‍ശനം. കുറച്ചുവര്‍ഷം മുമ്പ് സത്യന്‍ അന്തിക്കാടിന്റെ ഇന്നത്തെ ചിന്താവിഷയം സിനിമാ ചിത്രീകരണത്തിന് കമ്പം തേനി ഭാഗത്ത് പോയപ്പോള്‍ പച്ചക്കറിയില്‍ വിഷമടിക്കുന്നത് കണ്ടു. മുന്തിരിങ്ങയുടേയും പാവക്കയുടേയും തോട്ടത്തിലായിരുന്നു ചിത്രീകരണം. ചോദിച്ചപ്പോള്‍ സത്യന്‍ അന്തിക്കാടിനോട് ഇത് കേരളത്തിലേക്കുള്ളതാണ്.. ഞങ്ങള്‍ക്ക് വിഷം തളിക്കാത്തത് വേറെ.. തോട്ടമുടമ പറഞ്ഞു. ഇത് കേട്ട തനിക്കും സത്യേട്ടനും ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ലെന്നും ലാല്‍ ഓര്‍ക്കുന്നു.


ഈ വിഷമടിക്കല്‍ ഇപ്പോഴും തുടരുന്നു. ആരുമില്ലേ ചോദിക്കാനും പറയാനും. എങ്ങനെയാണ് എന്നാണ് നാം ഇതില്‍ നിന്ന് ഒന്ന് കരകയറുക? ആരാണ് രക്ഷകനായി വരിക. അധികാര സ്ഥാനത്തുള്ളവരെ പ്രതീക്ഷിക്കേണ്ട. അവര്‍ക്ക് കോഴ, മദ്യം, സോളാര്‍ തുടങ്ങി നിരവധി വിഷയങ്ങളുണ്ട് തലപുകക്കാന്‍. നമ്മുടെ കാര്യം നാം തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.


മലിനീകരണമില്ലാത്തിന്റെ വൃത്തി, ശബ്ദഘോഷങ്ങളില്ലായ്മയുടെ സൗന്ദര്യം എന്നിവ അന്റാര്‍ട്ടിക്കയില്‍ ആവോളം ആസ്വദിച്ചുവെന്നും മോഹന്‍ലാല്‍ പറയുന്നു. കേരളത്തില്‍ മഴക്ക് മഴ, പുഴക്ക് പുഴ. കുന്നുകള്‍, കുളങ്ങള്‍, കാടുകള്‍, കാറ്റുകളും, ഞാറ്റുവേലകളും, മാധുര്യമുള്ള മഞ്ഞ്, തെളിഞ്ഞ വെയില്‍ ഒന്നും ഒട്ടും അധികമില്ല. നെടുമുടിവേണുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പരിപാകം. സമയം തെറ്റാതെ വരുന്ന ഇവക്കനുസരിച്ച സുഖകരവും സ്വസ്ഥവുമായ ജീവിതമാണ് സുഖിമാനായ മലയാളിയെ ഉണ്ടാക്കിയതെന്ന നിരീക്ഷണവും ബ്ലോഗ് പോസ്റ്റിലുണ്ട്.












from kerala news edited

via IFTTT