Story Dated: Tuesday, December 23, 2014 06:31
മനുഷ്യവര്‍ഗത്തിനു പ്രത്യാശയുടെ കിരണങ്ങളുമായി നീതിയുടെ സൂര്യന്‍ ബേത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ ഉദിച്ചപ്പോള്‍ ഇരുളാര്‍ന്ന ലോകത്തിനു പ്രകാശമായി. ആ ദിവ്യ പ്രകാശത്തില്‍ അവിടെ ആദ്യം ദൃശ്യമായത് ഒരു കുടുംബമായിരുന്നു. 'മറിയയെയും ജോസഫിനെയും പുല്‍ത്തൊട്ടിയില്‍ കിടത്തിയിരുന്ന ശിശുവിനേയും കണ്ടു' (മര്‍ക്കോസ് 2:16). കുടുംബജീവിതത്തിന്റെ പ്രാധാന്യം മനസിലാക്കി തരുവാനാണോ ഒരു കുടുംബത്തിന്റെ തണലിലേക്ക് യേശുക്രിസ്‌തു ഇറങ്ങി വന്നത്?
സ്രഷ്‌ടാവും സൃഷ്‌ടിയും ഒരു കുടുംബമായി ഇമ്പമായി ജീവിച്ചതു എങ്ങനെയെന്ന് ഏദനെന്ന കുടുംബത്തില്‍ കാണുവാന്‍ സാധിക്കും. എന്നാല്‍ ആ ഏദന്‍ കുടുംബത്തില്‍ മനുഷ്യന്‍ തന്റെ സ്വാര്‍ഥത പരീക്ഷിച്ചപ്പോള്‍ ആ മനോഹരമായ കുടുംബം തകര്‍ന്നു. എന്നാല്‍ ബേത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ വീണ്ടും ഒരു കുടുംബത്തെ ലോകത്തിനു കാണിച്ചു തരുന്നു. കുടുംബം ദൈവം നമുക്കു നല്‍കിയ ഒരു ദൈവിക സംസ്‌കാരമാണ്. കുടുംബം ഉണ്ടെങ്കില്‍ നിങ്ങള്‍ ധനികരാണ്, കുടുംബത്തെ ബലികഴിച്ച്, സ്‌നേഹവും താഴ്‌മയും നഷ്‌ടപ്പെടുത്തി നാം ക്രിസ്‌മസ് ആഘോഷിക്കുമ്പോള്‍ നമുക്കു നഷ്‌ടപ്പെടുന്നത് ക്രിസ്‌തുവിന്റെ ആത്മാവിനെയാണ്.
മാതാപിതാക്കളെ തിരസ്‌കരിക്കുന്ന, സഹോദരരെ തള്ളിക്കളയുന്ന, ബന്ധുമിത്രാദികളെ മാറ്റിനിര്‍ത്തുന്ന, 'ഞാന്‍ മാത്രം മതി' എന്നിങ്ങനെയുള്ള സ്വാര്‍ഥതയുടെ സംസ്‌കാരത്തില്‍ നിന്ന് 'തിരുകുടുംബത്തിന്റെ' ആ ദൈവിക സംസ്‌കാരം നമുക്കു സ്വായത്തമാക്കാം. സമാധാനവും സന്തോഷവും നിറഞ്ഞ ക്രിസ്‌മസും നന്മകളാല്‍ സമൃദ്ധമായ പുതുവര്‍ഷവും ആശംസിക്കുന്നു.
from kerala news edited
via IFTTT