Story Dated: Thursday, March 26, 2015 06:27
ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ഒരു റെണ്ണെടുത്ത് പോയതിലും വേഗത്തില്‍ പവലിയനില്‍ തിരിച്ചെത്തിയത് വിരാട് കോഹ്ലിയെങ്കിലും സോഷ്യല്‍ മീഡിയയായ ട്വിറ്ററിലെ ആക്ഷേപങ്ങള്‍ ലക്ഷ്യം വയ്‌ക്കുന്നത് വിരാടിന്റെ കാമുകിയായ ബോളിവുഡ് താരം അനുഷ്‌കാ ശര്‍മയെ. അനുഷ്‌ക കളികാണാന്‍ സിഡ്‌നിയിലെത്തിയതാണ് കോഹ്ലിയെ ഡ്രസിങ് റൂമില്‍ വേഗത്തിലെത്തിച്ചതെന്നാണ് ആരാധകവൃത്തത്തിന്റെ ആക്ഷേപം.
എം.ആര്‍.എഫ് ടയേഴ്‌സിന്റെ പരസ്യ വാചകമുപയോഗിച്ചുള്ള ട്വീറ്റുകളാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുമിഞ്ഞുകൂടുന്നതില്‍ അധികവും. 'വിരാട് അഞ്ചു നിമിഷത്തിനുള്ളില്‍ നിന്നെയെനിക്ക് ഇവിടെ വേണ'മെന്ന കാമുകിയുടെ ഉത്തരവ് അനുസരിക്കുന്ന കോഹ്ലിയെയാണ് പരസ്യത്തില്‍ കാണുന്നത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ബാറ്റേന്തുന്നതിന് മുമ്പ് അനുഷ്‌ക കോഹ്ലിയോട് ഈ പരസ്യ വാചകം ആവര്‍ത്തിച്ചിരിക്കാമെന്നാണ് ആരാധകരുടെ സംശയം.
അനുഷ്‌ക സിഡ്‌നി ആരാധകരെ കൈയുയര്‍ത്തി അഭിവാദ്യം ചെയ്‌തത് തന്നെ ക്രീസില്‍ നിന്ന് തിരികെ വിളിച്ചതാവാമെന്ന് കോഹ്ലി തെറ്റിധരിച്ചിരിക്കാമെന്നാണ് ഹാസ്യ രൂപേണ ഒരു ആരാധകന്‍ ടിറ്റ്വറില്‍ കുറിച്ചത്. അനുഷ്‌ക സിഡ്‌നിയില്‍ എത്തിയതറിഞ്ഞപ്പോഴെ ഇതൊരു തെറ്റായ തീരുമാനമായിരിക്കുമെന്ന് തങ്ങള്‍ കരുതിയതായി ഒരു വനിതാ ആരാധിക കുറിക്കുന്നു. കൊഹ്ലി ഒരു റെണ്ണടുക്കുന്നത് കാണാന്‍പോലും മുംബൈയില്‍ നിന്ന് സിഡ്‌നി വരെ എത്തിയ അനുഷ്‌കയുടെ യഥാര്‍ത്ത 'പ്രണയം' ചിലര്‍ അംഗീകരിക്കുന്നതായും ട്വിറ്ററില്‍ കാണാം. നായിക കളികാണാന്‍ സിഡ്‌നിയിലേക്ക് വരികയും നായകന്‍ സെഞ്ചുറിയടിക്കുകയും ടീമിനെ വിജയിപ്പിക്കുകയും ചെയ്യുമെന്ന് കരുതാന്‍ ഇത് സിനിമയല്ലെന്ന് അനുഷ്‌കയെ ഓര്‍മിപ്പിക്കാനാണ് ഈ അവസരം ചില ആരാധകര്‍ ഉപയോഗിച്ചത്.
from kerala news edited
via IFTTT