121

Powered By Blogger

Thursday, 26 March 2015

പി.സി. ജോര്‍ജിന്‌ എതിരെ നടപടിക്ക്‌ സാധ്യത; ചീഫ്‌ വിപ്പ്‌ സ്‌ഥാനം നഷ്‌ടമായേക്കും









Story Dated: Thursday, March 26, 2015 04:43



mangalam malayalam online newspaper

തിരുവനന്തപുരം: പി.സി. ജോര്‍ജിനെ ചീഫ്‌ വിപ്പ്‌ സ്‌ഥാനത്തുനിന്നും മാറ്റാന്‍ സാധ്യത. ജോര്‍ജിനെ്‌ സ്‌ഥാനത്തു നിന്നും മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ കെ.എം. മാണിയും പി.ജെ. ജോസഫും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്‌ച നടത്തി. പാര്‍ട്ടി വൈസ്‌ ചെയര്‍മാന്‍ പി.സി. ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട്‌ കേരള കോണ്‍ഗ്രസ്‌ എം.എല്‍.എമാരും മുമ്പ്‌ രംഗത്ത്‌ എത്തിയിരുന്നു.


തിരുവനന്തപുരത്ത്‌ ചേര്‍ന്ന യോഗത്തിലാണ്‌ പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കുന്ന രീതിയില്‍ പ്രസ്‌ഥാവനകള്‍ നടത്തിയ ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്ന്‌ എം.എ.എമാര്‍ ആവശ്യമുന്നയിച്ചത്‌. ജോര്‍ജിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ പാര്‍ട്ടിയുടെ കെട്ടുറപ്പും വിശ്വാസ്യതയും നഷ്‌ടപ്പെടുമെന്ന്‌ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. ജോര്‍ജിനെ ചീഫ്‌ വിപ്പ്‌ സ്‌ഥാനത്തു നിന്നും മാറ്റണമെന്നും എം.എല്‍.എ മാര്‍ ആവശ്യപ്പെട്ടിരുന്നു. യോഗത്തില്‍ പി.സി. ജോര്‍ജിനെ ക്ഷണിച്ചിരുന്നില്ല.


അതേസമയം താന്‍ പങ്കെടുക്കാത്ത യോഗത്തിന്റെ തീരുമാനം താന്‍ അംഗീകരിക്കില്ല. താന്‍ സ്വമേധയാ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകില്ല, പുറത്താക്കട്ടെ തുടങ്ങിയ നിലപാടിലാണ്‌ പി.സി ജോര്‍ജ്‌. പാര്‍ട്ടിക്കുള്ളില്‍ ഒതുങ്ങിക്കഴിയുന്നതിനേക്കാള്‍ പഴയ സെക്കുലര്‍ കേരള കോണ്‍ഗ്രസ്‌ പുനരുജ്‌ജീവിപ്പിച്ച്‌ സജീവമാകാനാണ്‌ ജോര്‍ജിന്റെ നീക്കമെന്നും സൂചനയുണ്ട്‌.


ബാര്‍ക്കോഴ ആരോപണം നേരിടുന്ന മന്ത്രി കെ.എം. മാണി നേരത്തെ രാജിവെയ്‌ക്കേണ്ടതായിരുന്നു എന്ന ജോര്‍ജിന്റെ പ്രസ്‌താവന പാര്‍ട്ടിയില്‍ പ്രതിഷേധം ശക്‌തമാക്കിയിരുന്നു. മാണിയെ വെട്ടിലാക്കുന്ന രീതിയില്‍ പ്രസ്‌താവന നടത്തിയ ജോര്‍ജ്‌ ചീഫ്‌ വിപ്പ്‌ എന്ന പദവി ആര്‍ക്കും വേണ്ടാത്ത സ്‌ഥാനമാണെന്നും പറഞ്ഞിരുന്നു. സ്‌ഥാനം ആര്‍ക്കും കൈമാറാന്‍ തയ്യാറാണെന്നും ജോര്‍ജ്‌ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്‌താവിച്ചിരുന്നു.










from kerala news edited

via IFTTT