Story Dated: Thursday, March 26, 2015 07:18
ന്യൂഡല്‍ഹി: പാകിസ്‌താന്‍ മോചിപ്പിച്ച 57 ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകളില്‍ ബി.ജെ.പിയുടെ കൊടിയും നരേന്ദ്ര മോഡിയുടെ പോസ്‌റ്ററുകളും. പോര്‍ബന്ദര്‍ ഹാര്‍ബറില്‍ ചൊവ്വാഴ്‌ചയെത്തിയ ബോട്ടുകളിലാണ് പോസ്‌റ്ററുകള്‍ കണ്ടെത്തിയത്. തങ്ങള്‍ക്കുവേണ്ടി ബി.ജെ.പിയും പ്രധാനമന്ത്രിയും പരിശ്രമിച്ചതിനുള്ള നന്ദി സൂചകമായാണ് പോസ്‌റ്ററുകള്‍ സ്‌ഥാപിച്ചതെന്ന് മത്സ്യത്തൊഴിലാളികള്‍ വ്യക്‌തമാക്കി.
മോഡിക്ക് പുറമെ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെയും ഗുജറാത്ത് ഫിഷറീസ് വകുപ്പുമന്ത്രി ബാബു ഭായി ബൊഖിറിയ എന്നിവരുടെ പോസ്‌റ്ററുകളും ബോട്ടുകളില്‍ സ്‌ഥാപിച്ചിട്ടുണ്ട്. ബോട്ടുകളില്‍ സ്‌ഥാപിക്കാനായി ഏകദേശം 300ഓളം പ്ലക്കാര്‍ഡുകള്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്‌തതായാണ് കണക്ക്.
from kerala news edited
via IFTTT