കുറച്ചു സിനിമകളെ ചെയ്തുള്ളുവെങ്കിലും വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മല്ലിക. ഓട്ടോഗ്രാഫ്, സ്‌നേഹവീട്, ഇന്ത്യന്‍ റുപ്പി, ബ്യാരി, ഒഴിമുറി തുടങ്ങിയ ചിത്രങ്ങളിലെ വേഷം അവര്‍ക്ക് മികച്ച നടിയെന്ന മേല്‍വിലാസം നല്‍കി. ഇതില്‍ ബ്യാരിയിലെ പ്രകടനത്തിന് ദേശീയ അവാര്‍ഡ് ജ്യൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.
അഭിനയത്തിലെ ഈ അനുഭവസമ്പത്തുമായി മല്ലിക ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുകയാണ്. കലൂര്‍ ഡെന്നീസിന്റെ ഒരു അനുഭവകഥയാണ് അവര്‍ സിനിമയാക്കുന്നത്. താരറാണിയായി നിറഞ്ഞുനിന്ന യമുനാദേവിയും അവരുടെ ഡ്യൂപ്പായി സിനിമയിലെത്തിയ സുന്ദരിയായ പഴനിയിലെ കനകത്തിന്റെ ജീവിതവുമാണ് സിനിമയുടെ ഇതിവൃത്തം.
യമുനാറാണിയായി ഭാവന അഭിനയിക്കുമ്പോള്‍ ദുരന്തം ഏറെ നേരിടേണ്ടി വന്ന കനകത്തിന്റെ വേഷവും മല്ലിക തന്നെയാണ് ചെയ്യുന്നത്. പ്രശസ്ത ഗായിക മഞ്ജരി ആദ്യമായി സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒറ്റപ്പാലം, പഴനി എന്നിവടങ്ങളിലാകും ചിത്രീകരണം
from kerala news edited
via IFTTT