121

Powered By Blogger

Thursday, 26 March 2015

സാദിയാത്തില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്








സാദിയാത്തില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്


Posted on: 26 Mar 2015


അബുദാബി: സാദിയാത്തിലെ ബീച്ച് റസിഡന്‍സിയില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച്ച വൈകുന്നേരമായിരുന്നു അപകടം .

ഇത്തിഹാദ് എയര്‍വേസിലെ ഒരു ഉദ്യോഗസ്ഥനാണ് സംഭവ സമയത്ത് കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നത്. ബുധനാഴ്ച്ച രാവിലെയോടെ അദ്ദേഹം ആശുപത്രിയില്‍ അപകടനില തരണം ചെയ്തു. സംഭവം നടക്കുന്നതിന് മുന്‍പ് അവിടെയെത്തിയ ഒരു അയല്‍വാസിക്കും പരിക്കേറ്റിരുന്നു. സുരക്ഷാ സേനയെത്തി ബീച്ച് റസിഡന്‍സി ഒന്നിലുണ്ടായിരുന്ന മുഴുവന്‍ താമസക്കാരെ ഒഴിപ്പിക്കുകയും സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഒഴിപ്പിച്ച മുഴുവന്‍ ആളുകളെയും ഈസ്റ്റേണ്‍ മാംഗ്രൂവ്‌സിലുള്ള അനന്തര ഹോട്ടലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. അബുദാബി ടൂറിസം ഡെവലപ്‌മെന്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയാണ് സാദിയാത് ബീച്ച് റസിഡന്‍സിയുടെ മാനേജ്‌മെന്റ്











from kerala news edited

via IFTTT