Story Dated: Thursday, March 26, 2015 06:50
സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റതിന് പിന്നാലെ താന്‍ എകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന വാര്‍ത്തകള്‍ തള്ളി ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി. 2019ലെ അടുത്ത ലോകകപ്പ് മത്സരത്തിന് മുമ്പ് വിരമിക്കുന്നതിനെ കുറിച്ച് താന്‍ ചിന്തിച്ചിട്ടുപോലുമില്ലെന്നാണ് ധോണി വ്യക്‌തമാക്കിയത്.
തനിക്കിപ്പോള്‍ 33 വയസെ ആയിട്ടുള്ളു. കായികക്ഷമതയുടെ കാര്യത്തില്‍ താന്‍ ഇപ്പോഴും പൂര്‍ണ തൃപ്‌തനാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിന് ശേഷമായിരിക്കും 2019ലെ ലോകകപ്പ് താന്‍ കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുള്ള ശരിയായ സമയമെന്നും ധോണി വ്യക്‌തമാക്കി. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മാധ്യമങ്ങളെയും ധോണി ശക്‌തമായ ഭാഷയില്‍ വിമര്‍ശിച്ചു. നിങ്ങള്‍ വാര്‍ത്തകളുമായി ബന്ധപ്പെട്ട് പഠനം നടത്തി അതിന് വിപരീതമായി എഴുതണം. അതായിരിക്കും മിക്കവാറും സത്യമെന്നായിരുന്നു മാധ്യമങ്ങള്‍ക്കുള്ള ധോണിയുടെ ഉപദേശം. ഇപ്പോള്‍ താന്‍ ക്രിക്കറ്റ് ആസ്വദിക്കുകയാണെന്നും കളി മതിയാക്കുന്ന നിമിഷം എല്ലാം കെട്ടിപ്പെറുക്കി വളരെ സന്തോഷത്തോടെ വിടപറയുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
from kerala news edited
via IFTTT