Story Dated: Thursday, March 26, 2015 02:17
തിരുവനന്തപുരം: ഔദ്യോഗിക തിരക്കുകള്‍ മാറ്റിവച്ച് ഇന്നലെ ചില മന്ത്രിമാരും ജനപ്രതിനിധികളും ലോ കോളേജിലെ പഴയ വിദ്യാര്‍ത്ഥികളായി മാറി. തിരുവനന്തപുരം ലോ കോളേജിന്റെ 140 ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമമാണ് മധുരമുള്ള പഴയ ഓര്‍മ്മകള്‍ വീണ്ടെടുക്കാനുള്ള വേദിയായി മാറിയത്. മന്ത്രിമാരടങ്ങിയ പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സായാഹ്‌ന ബാച്ചില്‍ ഇപ്പോഴും പഠിക്കുന്ന പി.സി വിഷ്‌ണുനാഥ് എം.എല്‍.എയും ചടങ്ങിനെത്തി.
കോളേജിലെ വിദ്യാര്‍ത്ഥി ആകാന്‍ കഴിയാത്തതിന്റെ ദു:ഖം പരിപാടി ഉദ്‌ഘാടനം ചെയ്‌ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കുവച്ചു. കലാ രാഷ്ര്‌ടീയ സാംസ്‌കാരിക രംഗത്ത് നിരവധി പ്രതിഭാധന്‍മാരെ സംഭാവന ചെയ്‌തതാണ് തിരുവനന്തപുരം ലോ കോളേജെന്ന് ്അദ്ദേഹം പറഞ്ഞു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനായിരുന്നു സംഗമത്തിലെ താരം. നിയമം പഠിക്കാന്‍ അഡ്‌മിഷനെടുത്തെങ്കിലും ക്ലാസ് മുറികളില്‍ വല്ലപ്പോഴും മാത്രം കാണാന്‍ കിട്ടുന്ന അപൂര്‍വ വിദ്യാര്‍ഥിയായിരുന്നു താനെന്നു പറഞ്ഞ് തിരുവഞ്ചൂര്‍ ഓര്‍മ്മകളുടെ കെട്ടഴിച്ചു.
ഹാജരെടുത്ത് അധ്യാപകന്‍ ബുക്ക് താഴെ വെക്കുമ്പോഴേക്കും ക്ലാസില്‍ കുട്ടികളുടെ എണ്ണം പകുതിയാവും. ക്ലാസ് മുന്നോട്ട് പോകുന്തോറും അതു കുറഞ്ഞു വരും. പുതിയ തലമുറയെ ദുര്‍നടപ്പ് പഠിപ്പിക്കണ്ടെന്ന് വിചാരിക്കുന്നതു കൊണ്ടുമാത്രം കൂടുതല്‍ അനുഭവങ്ങള്‍ വിവരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു പ്രസിഡന്റായിരുന്ന തിരുവഞ്ചൂരിനോടൊപ്പം ഒരേ ക്ലാസിലിരുന്ന് പഠിച്ചവരാണ് മുന്‍മന്ത്രി ടി.എം. ജേക്കബും എം.എല്‍.എ ജി സുധാകരനും. സ്‌പീക്കര്‍ എന്‍. ശക്‌തനും തന്റെ സഹപാഠിയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കേരള സ്‌റ്റുഡന്റ്‌സ് കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു ജേക്കബ്. സുധാകരനാവട്ടെ എസ്.എഫ്.ഐ സംസ്‌ഥാന സെക്രട്ടറിയും.
ഒരു അഭിഭാഷകനോ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനോ ആകാന്‍ ലക്ഷ്യമിട്ട തന്നെ പൊതുപ്രവര്‍ത്തകനാക്കി മാറ്റിയത് ലോ കോളേജായിരുന്നെന്ന് സ്‌പീക്കര്‍ എന്‍. ശക്‌തന്‍ അനുസ്‌മരിച്ചു. മൂന്നു വര്‍ഷ എല്‍.എല്‍.ബി കോഴ്‌സിലെ ഒന്നാം ബാച്ചുകാരനായിരുന്ന മന്ത്രി കെ.സി. ജോസഫിനും അതേ അഭിപ്രായമായിരുന്നു. അക്കാലത്ത് ബാര്‍ട്ടന്‍ ഹില്‍ പരിസരത്ത് കൂടി പോകുന്നവരെയെല്ലാം പിടിച്ച് എല്‍.എല്‍.ബിക്ക് ചേര്‍ക്കുമെന്ന് തമാശ രൂപേണ പറയാറുണ്ടായിരുന്നെന്നും അദ്ദേഹം അനുസ്‌മരിച്ചു.
ഹോസ്‌റ്റലില്‍ ആദ്യം താമസിച്ച ബാച്ച് തന്‍േറതായിരുന്നെന്നു മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അക്കാലത്തെ അധ്യാപകരുമായുണ്ടായിരുന്ന ഹൃദയബന്ധവും അദ്ദേഹം വിവരിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും പങ്കെടുത്തു. പൂര്‍വ വിദ്യാര്‍ത്ഥികളായ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി, ജസ്‌റ്റിസ് ഡി. ശ്രീദേവി, ഡോ.എന്‍.ആര്‍ മാധവമേനോന്‍ തുടങ്ങിയവരും പങ്കെടുത്തു.
സിദ്ധാര്‍ത്ഥന്‍
from kerala news edited
via IFTTT