Story Dated: Wednesday, March 25, 2015 08:23
അങ്കാര: പ്രസിഡന്റിനെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്‌റ്റുകള്‍ക്ക് 11 മാസം തടവ്. കനത്ത വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് പിന്നീട് ശിക്ഷ പിഴയാക്കി കുറച്ചു. തുര്‍ക്കിയിലെ ഒരു ആക്ഷേപ ഹാസ്യ മാസികയിലെ കാര്‍ട്ടൂണിസ്‌റ്റുകള്‍ക്കായിരുന്നു ശിക്ഷ ലഭിച്ചത്. പ്രസിഡന്റ് തയ്യിപ്പ് എര്‍ഡോഗനെ വിമര്‍ശിച്ചതിനാണ് ശിക്ഷ.
പെന്‍ഗ്വിന്‍ കാര്‍ട്ടൂണിസ്‌റ്റുകളായ ബഹാദിര്‍ ബറൂട്ടര്‍, ഓസര്‍ അയ്‌ഡോഗാന്‍ എന്നീ കാര്‍ട്ടൂണിസ്‌റ്റുകള്‍ക്കാണ് ശിക്ഷ ലഭിച്ചത്. ഇത് പിന്നീട് 7,000 ടര്‍ക്കിഷ് ലിറയാക്കി കുറയ്‌ക്കുകയുണ്ടായി. എതിര്‍പ്പുകളെ നിശബ്‌ദമാക്കുന്ന, അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന എര്‍ഡോഗന്റെ നടപടിയിലെ ഏറ്റവും പുതിയതാണ് ഇത്.
ആഗസ്‌റ്റില്‍ ചിത്രീകരിച്ച കാര്‍ട്ടൂണിന്റെ പേരിലാണ് നടപടി. എര്‍ഡോഗന്‍ അധികാരത്തില്‍ ഏറിയതിന് പിന്നാലെ എര്‍ഡോഗന്‍ കൊട്ടാരത്തിലേക്ക് വരുന്നതും മാധ്യമപ്രവര്‍ത്തകരെ വധിക്കാതിരുന്ന തന്റെ ഉദ്യോഗസ്‌ഥരെ വിമര്‍ശിക്കുന്നതും ആയിരുന്നു കാര്‍ട്ടൂണില്‍ ചിത്രീകരിച്ചത്. തുര്‍ക്കിയേയും എര്‍ഡോഗനെയും അപമാനിക്കുന്ന നടപടി എന്നരോപിച്ചാണ് കോടതി ഇരുവരേയും ശിക്ഷിച്ചത്.
from kerala news edited
via IFTTT