121

Powered By Blogger

Thursday, 26 March 2015

ഗുണ്ടാനിയമപ്രകാരം കഞ്ചാവ്‌ മാഫിയ തലവന്‍ പോലീസ്‌ പിടിയില്‍











Story Dated: Thursday, March 26, 2015 02:17


തിരുവനന്തപുരം: നഗരത്തില്‍ രാജാജി നഗര്‍ കേന്ദ്രീകരിച്ച്‌ വ്യാപകമായി കഞ്ചാവ്‌ സംഭരണത്തിലും വില്‍പ്പനയിലും ഏര്‍പ്പെട്ട്‌ വന്നിരുന്ന മയക്കുമരുന്ന്‌ മാഫിയ തലവനെ തിരുവനന്തപുരം സിറ്റിപോലീസ്‌ ഗുണ്ടാനിയമപ്രകാരം പിടികൂടി ജയിലില്‍ അടച്ചു. കന്റോണ്‍മെന്റ്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ രാജാജി നഗര്‍ കൊച്ചുഗിരി എന്നുവിളിക്കുന്ന ഗിരീഷ്‌കുമാര്‍(36) ആണ്‌ ഗുണ്ടാനിയമപ്രകാരം പോലീസ്‌ പിടയിലായത്‌.


1996 മുതല്‍തന്നെ കവര്‍ച്ച, ആക്രമിച്ച്‌ പരുക്കേല്‍പ്പിക്കല്‍, സ്‌ഫോടക വസ്‌തുക്കള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ അടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗിരീഷ്‌കുമാര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരന്തരം കഞ്ചാവ്‌ സംഭരണത്തിലും വില്‍പ്പനയിലും ഏര്‍പ്പെട്ട്‌ വരികയായിരുന്നു. ഇയാള്‍ കഞ്ചാവ്‌ കച്ചവടം നടത്തുന്നതായി വിവരം ലഭിച്ച്‌ പിടികൂടാന്‍ എത്തിയ കന്റോണ്‍മെന്റ്‌ പോലീസിന്‌ നേരെ ബോംബെറിഞ്ഞതിന്‌ കന്റോണ്‍മെന്റ്‌ പോലീസ്‌ സ്‌റ്റേഷനില്‍ കേസ്‌ നിലവിലുണ്ട്‌.


കന്റോണ്‍മെന്റ്‌ അസി:കമ്മീഷണര്‍ വി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പി.അനില്‍കുമാര്‍, എസ്‌.ഐ. ആര്‍.ശിവകുമാര്‍, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ തങ്കച്ചന്‍, മധു എന്നിവര്‍ ചേര്‍ന്നാണ്‌ ഇയാളെ അറസ്‌റ്റു ചെയ്‌തത്‌. പോലീസ്‌ പിടിയിലായ കൊച്ചുഗിരിയെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിലേക്കായി തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക്‌ കൈമാറിയിട്ടുണ്ട്‌.










from kerala news edited

via IFTTT