കോളിവുഡിന്റെ ക്യാപ്റ്റന്‍ വിജയ്കാന്തിന്റെ മകന് ഷണ്മുഖപാണ്ഡ്യന് നായകനായി തമിഴ് സിനിമയില്‍ അരങ്ങേറുന്നു. ക്യാപ്റ്റന്റെ രണ്ടാമത്തെ മകനായ ഷണ്മുഖപാണ്ഡ്യന്റെ ആദ്യ ചിത്രം സാഗപതം ഏപ്രില്‍ രണ്ടിന് റിലീസ് ചെയ്യുന്നു.
നവാഗതനായ സുരേന്ദ്രന് ഒരുക്കുന്ന ചിത്രത്തില്‍ നേഹ ഹിഞ്ജെയാണ് നായിക. കാര്‍ത്തിക രാജയുടേതാണ് ഈണങ്ങള്‍. രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ സിനിമയാണ് പലവിധ വെല്ലുവിളികള്‍ അതിജീവിച്ച് തിയേറ്ററുകളിലേക്ക് എത്തുന്നത്.
രാഷ്ട്രീയത്തില്‍ പുതിയ വിജയങ്ങള്‍ രചിക്കാന്‍ ക്യാപ്റ്റന്‍ ഉപേക്ഷിച്ച സിനിമയിലെ ഇടം മകനിലൂടെ നിലനിര്‍ത്താനാകുമോ എന്നാണ് സിനിമ ലോകവും ഉറ്റുനോക്കുന്നത്.
from kerala news edited
via IFTTT