Story Dated: Thursday, March 26, 2015 02:17
തിരുവനന്തപുരം: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുംവഴി തടവുകാരന് രക്ഷപ്പടാന്‍ ശ്രമിച്ചു. പൂജപ്പുര സെട്രല്‍ ജയിലില്‍ നിന്ന് കാട്ടാക്കട കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പറക്കുംതളിക ബൈജു എന്ന ബൈജു (35)വാണ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെ 11.30നാണ് സംഭവം. കോടതിയിലെത്തിക്കാന്‍ ചുമതലയുണ്ടായിരുന്ന എ.ആര് ക്യാമ്പിലെ രണ്ടുപോലീസുകാരുമായി പൂജപ്പുര ജംഗ്ഷനില്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് പ്രതിയുടെ രക്ഷപ്പെടല്‍ ശ്രമം.
ഇയാളോടൊപ്പമുണ്ടായിരുന്ന പോലീസുകാര്‍ ഓടിച്ചിട്ട് പ്രതിയെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ആക്രമാസക്തനായ പ്രതി പോലീസുകാര്‍ക്കെതിരെ തിരിഞ്ഞു. സമീപത്ത് പാര്‍ക്കുചെയ്തിരുന്ന കാറിന്റെ ചില്ലുകള്‍ ഇയാള്‍ കല്ലുപയോഗിച്ച് ഇടിച്ചുതകര്‍ത്തു. നാട്ടുകാരും പോലീസും ചേര്‍ന്ന് കീഴടക്കിയ പ്രതിയെ പൂജപ്പുര പോലീസിന് കൈമാറി. പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. നിരവധി മാല മോഷണക്കേസിലെ പ്രതിയാണ് ഇയാളെന്ന് പൂജപ്പുര പോലീസ് പറഞ്ഞു. വൈകിട്ടോടെ പ്രതിയെ പുജപ്പുര സെട്രല്‍ ജയിലിലെ റിമാന്റ് സെല്ലിലേക്ക് മാറ്റി.
from kerala news edited
via
IFTTT
Related Posts:
ആക്രമിക്കാന്‍ ശ്രമിച്ച യുവാക്കളെ കൈകാര്യം ചെയ്ത യുവതികളെ റിപ്പബ്ലിക് ദിനത്തില്‍ ആദരിക്കും Story Dated: Monday, December 1, 2014 07:39ന്യൂഡല്‍ഹി: ബസിനുള്ളില്‍ ആക്രമിക്കാന്‍ ശ്രമിച്ച യുവാക്കളെ കൈകാര്യം ചെയ്ത യുവതികളെ റിപ്പബ്ലിക് ദിനത്തില്‍ ആദരിക്കും. ഹരിയാന സര്‍ക്കാരാണ് ഇക്കര്യം അറിയിച്ചത്. വെള്ളിയാഴ്ചയാണ്… Read More
ചുമട്ടു തൊഴിലാളികള്‍ക്ക് യാത്രയയപ്പ് Story Dated: Monday, December 1, 2014 01:55നരിക്കുനി: നരിക്കുനി ടൗണ്‍ ചുമട്ടുതൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനറായി കഴിഞ്ഞ 24 വര്‍ഷം സേവനമനുഷ്ഠിച്ച പി.കെ.രാമനും സഹപ്രവര്‍ത്തകനായ പി.പി.അബൂബക്കറിനും യാത്രയയപ്പ്… Read More
'രാജഗീതം' പെയ്തിറങ്ങി Story Dated: Monday, December 1, 2014 01:55കോഴിക്കോട്: അനശ്വരഗാനങ്ങള്‍ പെയ്തിറങ്ങിയ സന്ധ്യയില്‍ സാരംഗി ഓര്‍കസ്ട്ര കോഴിക്കോടിന്റെ നാലാം വാര്‍ഷികാഘോഷം. ഇളയരാജയുടെയും ദേവരാജന്‍ മാസ്റ്ററുടെയും അനശ്വരഗാനങ്ങള്‍ കോര്‍… Read More
കൂടുതല്‍ പേരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ലോക്കോ പൈലറ്റുമാര്‍ സമരത്തിലേക്ക Story Dated: Monday, December 1, 2014 01:55കോഴിക്കോട്: ശബരിമല തീര്‍ഥാടന സ്പെഷ്യലുകളും മറ്റ് അവധിക്കാല ട്രെയിനുകളും സര്‍വീസ് ആരംഭിക്കുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് ലോക്കോപൈലറ്റുമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട്… Read More
വിശുദ്ധ പദവി: ഇറ്റലിയിലെത്തിയ നൂറിലധികം മലയാളികള്‍ ജോലി തേടി മുങ്ങി? Story Dated: Monday, December 1, 2014 08:00കൊച്ചി: ചാവറയച്ചന്റെയും ഏവുപ്രാസ്യമ്മയുടെയും വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലെത്തിയ നൂറിലധികം മലയാളികള്‍ നാട്ടിലേക്ക് മടങ്ങിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്… Read More