ചാവക്കാട് പ്രവാസി ഫോറം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Posted on: 26 Mar 2015
ഷാര്‍ജ: യു.എ.ഇ.യിലെ ചാവക്കാട് നിവാസികളുടെ കൂട്ടായ്മയായ 'ചാവക്കാട് പ്രവാസി ഫോറം' മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വേറിട്ടൊരു കാരുണ്യപ്രവര്‍ത്തനം നടത്തി ശ്രദ്ദേയമായി. പ്രവാസി ഫോറവും,ആസ്റ്റര്‍ മെഡിക്കല്‍ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ഈ ജീവകാരുണ്യ സംഗമം തിരഞ്ഞെടുത്ത പ്രദേശം കൂടുതലും അനധികൃത തൊഴിലാളികള്‍ തമ്പടിക്കുന്ന മേഖലയായിരുന്നു. അധികൃതര്‍ പിടിക്കപ്പെടുമോ എന്ന ഭയത്താല്‍ അസുഖം വന്നാല്‍ പോലും ഡോക്ടറെ സമീപിക്കാത്ത ഇവര്‍ക്ക് തങ്ങളുടെ താവളത്തില്‍ തന്നെ മെഡിക്കല്‍ സംഘവും, പ്രവാസി ഫോറം സന്നദ്ദ പ്രവര്‍ത്തകരും വന്നെത്തിയപ്പോള്‍ ആദ്യം ഭയന്ന് മാറിയെങ്കിലും
പിന്നീട് മുന്നൂറോളം പേര്‍ തങ്ങളുടെ ആരോഗ്യ നില ഭദ്രമാക്കുവാന്‍ മുന്നിട്ടിറങ്ങി.
ചാവക്കാട് പ്രവാസി ഫോറം യു.എ.ഇ വൈസ് ചെയര്‍മാന്‍ കൂടിയായ ഡോക്ടര്‍ കെ.എ. നാസര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. അഞ്ഞൂറോളം തൊഴിലാളികള്‍ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കി, ഷാര്‍ജ സജ യിലെ ഒരു ഉള്‍പ്രദേശത്താണ് സംഘം ഈ സേവനപ്രവര്‍ത്തനം നടത്തിയത്. വളണ്ടിയര്‍ ക്യാപ്റ്റന്‍ ഷാഫി തൊഴിലാളികളെ നിയന്ത്രിക്കാന്‍ നേതൃത്വം നല്‍കി. ആസ്റ്റര്‍ മെഡിക്കല്‍ ഗ്രൂപ്പിലെ ഉദയ്, ഹരികുമാര്‍ എന്നിവര്‍ ക്യാമ്പിന് മേല്‍നോട്ടം വഹിച്ചു. അടിയന്തിരമായി തുടര്‍ ചികിത്സ ആവശ്യമുള്ള വിവിധ രാജ്യക്കാരായ എട്ടോളം പേര്‍ക്ക് പ്രവാസി ഫോറം സൗജന്യ ചികിത്സ വാഗ്ദാനം ചെയ്തിട്ടുണ്ട്. യു.എ.ഇ യില്‍ പലയിടങ്ങളിലായി ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുവാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പ്രവാസി ഫോറം ചെയര്‍മാന്‍ കമാല്‍ കാസിം അറിയിച്ചു.
from kerala news edited
via IFTTT