121

Powered By Blogger

Tuesday, 17 March 2015

ഒരു മിനിട്ടില്‍ 25 വോഡ്‌കാ ഷോട്ടുകള്‍ അകത്താക്കിയ യുവാവ്‌ മരിച്ചു









Story Dated: Tuesday, March 17, 2015 07:28



mangalam malayalam online newspaper

ബ്രസീലിയ: വോഡ്‌കാ കുടി മത്സരത്തില്‍ ഒരു മിനിട്ടില്‍ 25 വോഡ്‌കാ ഷോട്ടുകള്‍ അകത്താക്കിയ 23കാരന്‍ കുഴഞ്ഞുവീണു മരിച്ചു. ബ്രസീലിലെ ബൗറോ നഗരത്തില്‍ ജൂലിയോ ദെ മെസ്‌ക്വിറ്റ എന്ന സര്‍വകലാശാലയുടെ കീഴില്‍ നടന്ന വോഡ്‌കാ കുടി മത്സരത്തിലാണ്‌ യുവാവിന്‌ ജീവന്‍ നഷ്‌ടമായത്‌. മത്സര ശേഷം കുഴഞ്ഞു വീണ ഹബെര്‍ട്ടോ മൗറാ ഫെന്‍സെക്കോയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേയാണ്‌ മരിച്ചത്‌.


60 സെക്കന്റില്‍ 25 വോഡ്‌കാ ഷോട്ടുകള്‍ കുടിക്കുക എന്ന വെല്ലുവിളി വോഡ്‌കാ പ്രേമിയായ ഫെന്‍സികോ ഏറ്റെടുക്കുകയായിരുന്നു. വിരസത അനുഭവിക്കുന്നതിലും നല്ലത്‌ വോഡ്‌ക കുടിച്ച്‌ മരിക്കുന്നതാണ്‌ എന്ന്‌ ഫെന്‍സികോ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കില്‍ കുറിച്ചിരുന്നു. ഒരു റഷ്യന്‍ കവിയുടെ വാക്കുകളെ ഉദ്ദരിച്ചായിരുന്നു ഫെന്‍സിക്കോയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്.


ഇയാളുടെയൊപ്പം മത്സരത്തില്‍ പങ്കെടുത്ത മറ്റു മൂന്നുപേരെ ഗുരുതരാവസ്‌തയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. കൂടിയ അളവില്‍ മദ്യം ഉള്ളില്‍ ചെന്നതു തന്നെയാണ്‌ ഫെന്‍സെകോയുടെ മരണ കാരണമെന്ന്‌ ആശുപത്രി അധികൃതര്‍ സ്‌ഥിരീകരിച്ചു. മത്സരത്തിന്റെ സംഘാടകര്‍ക്ക്‌ എതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ്‌ അറിയിച്ചു.










from kerala news edited

via IFTTT